200+ സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു ! പുതുതലമുറ കോഴ്സുകൾ ഇനി സൗജന്യമായി പഠിക്കാം…

0
117
200+ സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു ! പുതുതലമുറ കോഴ്സുകൾ ഇനി സൗജന്യമായി പഠിക്കാം...
200+ സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു ! പുതുതലമുറ കോഴ്സുകൾ ഇനി സൗജന്യമായി പഠിക്കാം...

200+ സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു ! പുതുതലമുറ കോഴ്സുകൾ ഇനി സൗജന്യമായി പഠിക്കാം. തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞ 21 വയസ്സിൽ താഴെയുള്ളവർക്കു വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ ഇനി സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുന്ന 210 സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ കേരളത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കാൻ പോവുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി പ്രാബല്യത്തിൽ വരുന്നത്. 6 മാസ കോഴ്സ് കഴിയുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ എൻഎസ്ക്യുഎഫ് (നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്) സർട്ടിഫിക്കറ്റാണ് നേടുക. വിദേശത്തടക്കം ജോലി സാധ്യത ഏറെയുള്ള 11 പുതു തലമുറ കോഴ്സുകളാണ് കേരളത്തിൽ  പഠിപ്പിക്കുന്നത്.

വിവിധ കോഴ്‌സുകൾ താഴെ നൽകിയിരുന്നതാണ് :

ഫിറ്റ്നസ് ട്രെയിനർ, ടെലികോം ടെക്നിഷ്യൻ, എഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, കാർഗോ ഹാൻഡ്‌ലർ (മാന്വൽ), ഡ്രോൺ സർവീസ് ടെക്നിഷ്യൻ, ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസോഷ്യേറ്റ്സ്, കിസാൻ ഡ്രോൺ ഓപ്പറേറ്റർ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ബേക്കിങ് ടെക്നിഷ്യൻ, ഗ്രാഫിക് ഡിസൈനർ, ജ്വല്ലറി ഡിസൈനർ.

LEAVE A REPLY

Please enter your comment!
Please enter your name here