ഇനി കേരളത്തിൽ റേഷൻ കടകളിലെ കെ-സ്റ്റോറുകൾ മാത്രം: മന്ത്രി ജി.ആർ. അനിൽ

0
31
ഇനി കേരളത്തിൽ റേഷൻ കടകളിലെ കെ-സ്റ്റോറുകൾ മാത്രം: മന്ത്രി ജി.ആർ. അനിൽ
ഇനി കേരളത്തിൽ റേഷൻ കടകളിലെ കെ-സ്റ്റോറുകൾ മാത്രം: മന്ത്രി ജി.ആർ. അനിൽ

ഇനി കേരളത്തിൽ റേഷൻ കടകളിലെ കെ-സ്റ്റോറുകൾ മാത്രം: മന്ത്രി ജി.ആർ. അനിൽ

2025 ആവുന്നതോടെ കേരളത്തിലെ രണ്ടായിരത്തോളം റേഷൻ കടകൾ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഒക്‌ടോബർ ആറിന് നെടുമങ്ങാട് കല്ലാറിൽ കെ-സ്റ്റോറായി രൂപാന്തരപ്പെട്ട റേഷൻ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞത്. പൊതുവിതരണ ശൃംഖലയെ കൂടുതൽ സൗകര്യങ്ങളും സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് മികച്ച സേവനങ്ങൾ നൽകുക എന്നതാണ് കെ-സ്റ്റോർ പദ്ധതി ലക്ഷ്യമിടുന്നത്. 10,000 രൂപ വരെയുള്ള ബാങ്ക് ഇടപാടുകൾ, വെള്ളത്തിനും വൈദ്യുതിക്കുമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ, 5 കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകൾ, ശബരി, മിൽമ ഉൽപ്പന്നങ്ങൾ, വ്യവസായ വകുപ്പിൽ നിന്നുള്ള 96 എംഎസ്എംഇ ഉൽപ്പന്നങ്ങൾ, കൃഷി വകുപ്പിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം സ്റ്റോർ വഴി ലഭിക്കുന്നതായിരിക്കും. കൂടുതൽ അരി വിതരണം ചെയ്യണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവിശ്യപെറ്റിരുന്നെങ്കിലും കേന്ദ്രം  ഇക്കാര്യത്തിൽ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തിൽ കേന്ദ്രസർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here