കേരള സർക്കാർ 2024 പൊതു അവധി പ്രഖ്യാപിച്ചു!!!
പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നമുക്ക് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കലണ്ടർ. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് അടുത്ത വർഷമായ 2024-ലെ പൊതു അവധികൾക്കും അവധികളുടെ പട്ടികയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നൽകി.
2024-ലേ അവധി ദിനങ്ങൾ:
ജനുവരി 2- മന്നം ജയന്തി
ജനുവരി 26- റിപ്പബ്ലിക്ക് ദിനം
ഫെബ്രുവരി മാസത്തിൽ അവതികളില്ല.
മാർച്ച് 8-ശിവരാത്രി
മാർച്ച്12-അയ്യാവൈകുണ്ഠസ്വാമി ജയന്തി
മാർച്ച് 28-പെസഹ വ്യാഴം
മാർച്ച് 29-ദുഃഖവെള്ളി
മാർച്ച് 31-ഈസ്റ്റർ
ഏപ്രിൽ 1-ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം
ഏപ്രിൽ 10-റംസാൻ
ഏപ്രിൽ14-ഡോ. ബി.ആർ. അംബേദ്കർ ജയന്തി, വിഷു
മെയ് ജൂൺ ജൂലൈ മാസങ്ങളിൽ ഓരോ അവധി ദിനങ്ങൾ മാത്രമാണുള്ളത്.
മെയ് 1-മെയ് ദിനം
ജൂൺ 17-ബക്രീദ്
ജൂലായ് 16- മുഹറം
ഓഗസ്റ്റ് 3-കർക്കടക വാവ്
ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനം
ഓഗസ്റ്റ്19-ആവണി അവിട്ടം
ഓഗസ്റ്റ് 20-ശ്രീനാരായണ ഗുരുജയന്തി
ഓഗസ്റ്റ് 26-ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28-അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 16-മൂന്നാം ഓണം
സെപ്റ്റംബർ 17-നാലാം ഓണം, വിശ്വകർമദിനം
സെപ്റ്റംബർ 21-ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2-ഗാന്ധി ജയന്തി
ഒക്ടോബർ 31-ദീപാവലി
ഡിസംബർ 25-ക്രിസ്മസ്
നിയന്ത്രിത ഒഴിവുകളായി വരുന്നത് മാർച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാർ സമുദായം), ഓഗസ്റ്റ് 19 ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബർ 17 വിശ്വകർമ ജയന്തി (വിശ്വകർമ സമുദായം) എന്നിവയാണ്.
For Latest More Updates – Join Our Whatsapp