സിബിഎസ്ഇ (CBSE )10th / 12th ക്ലാസ്സുകളിലെ ഫലം 2022/ താൽകാലിക തിയതിയും ടേം 2, ടേം 1 വെയിറ്റേജ് ഏറ്റവും പുതിയ അപ്ഡേറ്റുകളും

0
5689
cbse 10 th 12 th exam
cbse 10 th 12 th exam

സിബിഎസ്ഇ  ടേം 2 ഫലം ഒഫീഷ്യൽ വെബ്സൈറ്റായ cbseresults.nic.inബോർഡ് പ്രസിദ്ധികരിക്കും. താൽകാലിക തിയതിയും വെയ്‌റ്റേജുകളെ കുറിച്ചുളള പുതിയ അപ്ഡേറ്റും ലഭ്യമാണ്. ഫലം പുറത്തുവന്നാൽ വിദ്യാർഥികൾക്കു  cbseresults.nic.in അല്ലെങ്കിൽ  cbse.gov.inഎന്നി വെബ്സൈറ്റുകളിൽ ലഭ്യമാകും.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ(CBSE )10, 12 ക്ലാസ്സുകളുടെ പരീക്ഷ പൂർത്തിയായി.പത്താം ക്ലാസ്സുകാരുടെ  ടേം 2 പരീക്ഷ മെയ് 24നും അതിന് ശേഷം 12 ക്ലാസ്സുകളുടെ
ടേം 2പരീക്ഷ ജൂൺ 15 നും അവസാനിച്ചു. ഫലം ഓൺലൈനായിട്ട് cbse.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കും.ഫൈനൽ ഫലത്തിനോടൊപ്പം ടേം 1 ,ടേം 2 വെയ്‌റ്റേജിൻ്റെ പുതിയ  അപ്ഡേറ്റുകളും ലഭ്യമാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CBSE Result 2022:

ഫലം ജൂലൈയിൽ പ്രസിദ്ധികരിക്കാൻ ആണ് ഏറെക്കുറെ സാധ്യത.ഫലം ജൂണിൽ വരുമെന്ന് ചില റിപ്പോർട്ടുകളും പറയുന്നു.ബോർഡ് ഇതുവരെയും ഔദ്യോഗികമായി ഒരു തിയതിയും പുറത്ത് വിട്ടിട്ടില്ല.ചില പബ്ളിക്കേഷൻസും റിപ്പോർട്ടുകളും ജൂൺ 31 ന് ഫലം പ്രഖ്യാപിക്കുമെന്ന് പറയുന്നു.രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഇത് പ്രതേകം ശ്രദ്ധിക്കേണ്ടതാണ്.ഇവാലുവേഷൻ പ്രക്രിയ പെട്ടെന്ന് തീർക്കാനാണ് നിർദേശം.ഏറെക്കുറെ 10 ത്തിലെ ഫലം ജൂൺ 20 തിനും അതിന് ശേഷം ജൂൺ 30 ന് 12 ത്തിലെ ഫലം പുറത്തുവിടുമെന്നാണ് സെന്ററിൽ നിന്നുള്ള അറിയിപ്പ്.

ഒരു ലക്ഷം എം എസ് എം ഇ കൾ തുടങ്ങാൻ പദ്ധതിയിട്ട് കേരളം:മന്ത്രി!!

സിബിഎസ്ഇ ഫലം 2022 ;  ടേം1,ടേം2 വെയിറ്റേജ്

ബോർഡിന്  മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം എങ്ങനെ കാല്കുലേറ്റ് ചെയ്യും, എങ്ങനെ വീതിക്കും എന്നുള്ളതാണ്.ടേം1 ,ടേം2 എന്നിങ്ങനെ തരം തിരിച്ചാണ് പരീക്ഷ നടത്തിയത്.ടേം1 ഒബ്ജെക്റ്റീവ് പരീക്ഷയും,ടേം2 സബ്ജെക്റ്റീവ് പരീക്ഷയും ആയിരുന്നു.ഇതിൻറെ തീരുമാനം ബോർഡ് എടുക്കുന്നതെ ഉള്ളു.

ഒരുപക്ഷെ 30:70 ആയിരിക്കാമെന്ന് ഒരു വിഭാഗവും അതല്ല 50:50 ആകുമെന്ന് ചില എക്സ്പെർട്സും ഇവാലുവേറ്റർസ് അഭിപ്രയപെടുന്നു. ടേം2 ബോർഡ് മൃദുവായ സമീപനം ആണ് നടത്തുന്നത്.കോവിഡ് 19 മൂലം വിദ്യാർത്ഥികളക്ക് ടേം2 പരീക്ഷ നഷ്ടമാവുകയും ചെയ്‌തിരുന്നു.ടേം1,ടേം2 വിഭജനത്തെ പറ്റി ബോർഡ് ഈ മാസം അവസാനം ഒരു തീരുമാനം എടുക്കും എന്ന് അറിയിക്കുന്നു.തീരുമാനം അന്തിമമായാൽ ഫൈനൽ ഫലവും മാർക്ക് കൊടുക്കുന്ന രീതിയും പുറത്ത് വിടും.

LEAVE A REPLY

Please enter your comment!
Please enter your name here