ഇനി കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല: പുതിയ ഉത്തരവിറക്കി!!
കൊവിഡ് മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചിട്ടും ഇപ്പോഴും ജയിലിൽ വരുന്ന തടവുകാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന പോലീസും ജയിൽ അധികൃതരും തമ്മിലുള്ള നിരന്തര തർക്കത്തെ തുടർന്ന് ഈ നിബന്ധന താൽക്കാലികമായി ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. അതിനാൽ ഇനി തൊട്ട് തടവുകാരെ നിരീക്ഷണത്തിന് ശേഷമേ ജയിൽ ബ്ലോക്കുകളിലേക്ക് മാറ്റാം തീരുമാനിക്കുകയും ചെയ്തു. പുതുതായി റിമാൻഡ് ചെയ്ത പ്രതികളെയും മറ്റ് സ്ഥലമാറ്റങ്ങളെയും ഒരു നിശ്ചിത കാലയളവിലേക്ക് നിരീക്ഷണത്തിൽ വെച്ചതിനുശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിൽ മാത്രം അവരെ ജയിൽ ബ്ലോക്കുകളിലേക്ക് മാറ്റാമെന്നും പറഞ്ഞു.
For KPSC Latest Updates – Join Our Whatsapp