RC ബുക്കിലെ ഈ കാര്യം നിങ്ങൾ ചെയ്തായിരുന്നോ ? എങ്കിൽ വേഗം ചെയ്യണം !!
വാഹനങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും അവയുടെ ആധാർ വിവരങ്ങളും പരിവാഹൻ വെബ്‌സൈറ്റിൽ ബന്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന ഉടമയുടെ ആധാറുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി വാഹന ഉടമസ്ഥതയിലെ അനധികൃത മാറ്റങ്ങൾ തടയുന്നതിനാണ് ഈ നടപടി. കൂടാതെ, വാഹന നികുതി അടയ്‌ക്കലും രജിസ്‌ട്രേഷൻ പുതുക്കലും ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കായി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടത് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്, ഇത് ഓൺലൈനിൽ സൗകര്യപ്രദമായി നിർവഹിക്കാൻ കഴിയും.