ജീവനക്കാകർക്ക് ദുരിതം :കെഎസ്ആർടിസിയിലെ ശമ്പള, പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ!!
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സെപ്റ്റംബറിലെ ശമ്പള കുടിശ്ശികയും രണ്ട് മാസത്തെ പെൻഷനും വിതരണം ചെയ്യുന്നതിന്, സംഘടനയ്ക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യമാണ്. നിലവിൽ കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു കുടിശ്ശികയാണ്. ഈ മാസം 50 കോടി ധനസഹായം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ശമ്പളത്തിന്റെ ആദ്യഗഡു ഇനത്തിൽ 30 കോടി മാത്രമാണ് വിതരണം ചെയ്തത്. സെപ്‌റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷനുകൾ 20 കോടിയോളം വരും, ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. ഒരു മാസത്തെ കുടിശ്ശിക തീർക്കാൻ 80 കോടി രൂപയുടെ കത്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.