HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി സ്വന്തമാകാം! വിശദ വിവരങ്ങൾ ഇവിടെ!

0
315

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി സ്വന്തമാകാം! വിശദ വിവരങ്ങൾ ഇവിടെ:ഗവൺമെന്റിന്റെ മിനി രത്ന കമ്പനിയായ HLL ലൈഫ്കെയർ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചിരുന്ന   ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 16/02/2023 അവസാനിക്കും.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

ഒന്നാം അല്ലെങ്കിൽ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് യോഗ്യതയുള്ള സർട്ടിഫിക്കറ്റ് നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം. പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനുള്ള പരമാവധി പ്രായ പരിധി 35 വയസ്സാണ്. (SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്)

കേരള പോസ്റ്റ് GDS നിയമനം 2023 – 2000 + ഒഴിവുകൾക്കായി അപേക്ഷിക്കാം!

പ്രസ്തുത തസ്തികയ്ക്കായി 11500/- രൂപ മുതൽ മുതൽ 23000/- രൂപ വരെയായിരിക്കും അടിസ്ഥാന ശമ്പളം നൽകുന്നത്. ഒപ്പം മറ്റ് അലവൻസുകളും ലഭിക്കും.കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം എഴുത്തുപരീക്ഷ / നൈപുണ്യ പരീക്ഷ / അഭിമുഖം എന്നിവയ്ക്ക് വിളിക്കും.

അപേക്ഷ സമർപ്പിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.ഡൗൺലോഡ് ചെയ്‌ത ഫോർമാറ്റിൽ വിദ്യാഭ്യാസ യോഗ്യത, പരിചയം, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ, റെസ്യൂം / സിവി എന്നിവയുടെ പകർപ്പുകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം.അപേക്ഷ ഫോമിൽ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം.

എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) & യൂണിറ്റ് ചീഫ്, എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, കണഗല – 591 225., ഹുക്കേരി (താലൂക്ക), ബെലഗാവി (ജില്ല). കർണാടക (സംസ്ഥാനം) എന്ന മേൽവിലാസത്തിലേക്ക് ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here