
EPFO പോർട്ടലിൽ PF പരാതി കൊടുക്കുന്നത് ഇങ്ങനെ!
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) എന്നത് റിട്ടയർമെന്റിനായി ലാഭിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ്. ഇപിഎഫ്ഒയുടെ ലക്ഷ്യം എന്നത്, തൊഴിലാളികളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികളിലൂടെ വിരമിക്കലിന് വേണ്ടി ലാഭിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
കൂടാതെ, ജീവനക്കാർക്ക്, ഇപിഎഫുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ നമ്മുക്ക് പോർട്ടലിൽ പരാതി നൽകാം. ഇപിഎഫ് അംഗങ്ങൾക്ക് അവരുടെ പരാതികളോ ആവലാതികളോ രേഖപ്പെടുത്താൻ ബുദ്ധിമുട്ടാതെ ഓൺലൈൻ ആയി അപേക്ഷിക്കാം.
EPFO പോർട്ടൽ എന്നുള്ളത്, ആശങ്കകൾ പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകുന്നതിനും സമയബന്ധിതമായ പ്രതികരണങ്ങൾ നൽകുന്നതിനുമുള്ള ഒരു പ്രത്യേക പ്ലാറ്റ്ഫോമാണ്. അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരാതികൾ സമർപ്പിക്കാനും അവരുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും. പരാതികൾ പരിഹരിക്കുന്നതിനായി ഡൽഹി ഹെഡ് ഓഫീസിലേക്കോ ഫീൽഡ് ഓഫീസുകളിലേക്കോ അയക്കാവുന്നതാണ്.
EPF ബന്ധപ്പെട്ട കാര്യങ്ങളിൽ എങ്ങനെ പരാതി നൽകാം?
- താഴെ നൽകിയിരിക്കുന്ന ഇപിഎഫ് ഐ-ഗ്രീവൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിന് അടുത്തായി മുകളിൽ വലതുവശത്തുള്ള മെനുവിൽ നിന്ന് ‘ഗ്രീവൻസ് രജിസ്റ്റർ ചെയ്യുക’ എന്നത് ക്ലിക്ക് ചെയ്യുക.
- ശേഷം, ഒരു പുതിയ പേജ് വരുന്നതാണ്. അവിടെ നിങ്ങളുടെ സ്റ്റാറ്റസ് അനുസരിച്ച് തിരഞ്ഞെടുക്കാൻ 4 ഓപ്ഷനുകൾ കാണാവുന്നതാണ്.
- തുടർന്ന് നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (UAN) നിങ്ങളുടെ സുരക്ഷാ കോഡും നൽകുക.
- നിങ്ങളുടെ എല്ലാ വിവരങ്ങളും ലഭിക്കുന്നതിന് ‘വിശദാംശങ്ങൾ നേടുക’ എന്നതിൽ ക്ലിക്കുചെയ്യുക. (നിങ്ങളുടെ വിശദാംശങ്ങൾ അതായത്, നിങ്ങളുടെ പേര്, യുഎഎൻ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ സ്ക്രീനിൽ കാണാവുന്നതാണ്).
- രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പറിൽ ലഭിക്കുന്ന OTP ചേർക്കുക.
- നിങ്ങൾ പേജിൽ ഒരു ‘വ്യക്തിഗത വിശദാംശങ്ങൾ’ എന്നത് കാണാവുന്നതാണ്. അത് സന്ദർശിച്ച് നിങ്ങളുടെ പ്രസക്തമായ PF നമ്പർ തിരഞ്ഞെടുക്കുക.
- തുടർന്ന്, ‘പരാതി വിശദാംശങ്ങൾ’ വിഭാഗത്തിലേക്ക് പോയി നിങ്ങൾക്ക് പരാതിപ്പെടാൻ ആഗ്രഹിക്കുന്ന പരാതിയുടെ മോഡ് തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.
- ആവശ്യമെന്ന് കരുതുന്ന പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്‌ത് ‘സുബ്മിറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ഈ നടപടിക്രമം പിന്തുടരുന്നതിലൂടെ, നിങ്ങളുടെ പരാതി പൂർണമായും രജിസ്റ്റർ ചെയ്യപ്പെടും.
പരാതി ട്രാക്ക് ചെയ്യാൻ ഈ ഘട്ടങ്ങൾ പാലിക്കുക:
- താഴെ നനൽകിയിരിക്കുന്ന EPF ഐ-ഗ്രീവൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- വെബ്‌സൈറ്റിൽ, മെനു ബാറിലെ ‘വ്യൂ സ്റ്റാറ്റസ്’ ഓപ്‌ഷനിൽ സെലക്ട് ചെയ്യുക.
- പരാതി നൽകുമ്പോൾ ലഭിച്ച രജിസ്ട്രേഷൻ നമ്പർ അപ്പോൾ തന്നെ നൽകേണ്ടതാണ്.
- സെക്യൂരിറ്റി കോഡിനൊപ്പം പരാതിയുടെ പാസ്‌വേഡോ നിങ്ങളുടെ മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും, അത് നൽകുക.
- സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് സ്ക്രീനിൽ വരുന്നതാണ്.