ആധാർ ഇനിയും പുതുക്കിയില്ലേ: ഏതൊക്കെ പ്രൂഫുകൾ വേണമെന്ന് പരിശോധിക്കൂ!!

0
32

18 വയസ്സിന് മുകളിലുള്ള എല്ലാവരും അവരുടെ ആധാർ കാർഡുകൾ ഉടൻ തന്നെ പുതുക്കണമെന്ന് അക്ഷയ എറണാകുളം ജില്ലാ പ്രോജക്ട് മാനേജർ അറിയിപ്പ് നൽകി. സംസ്ഥാനത്ത്‌ 34,25,185 കാർഡ് ഉടമകളിൽ നിന്ന് വെറും 5,24,737 പേർ മാത്രമാണ് കാർഡുകൾ ഇതുവരെ പുതുക്കിടക്കത്. വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പെൻഷനറുടെ ഫോട്ടോ ഐഡി കാർഡ്, വികലാംഗ തിരിച്ചറിയൽ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, കെഎസ്ഇബി/ വെള്ളം/ടെലിഫോൺ/പാചക വാതകം/കെട്ടിട നികുതി ബില്ലുകൾ, ബാങ്ക് പാസ്ബുക്ക്, കിസാൻ ഫോട്ടോ പാസ്ബുക്ക്, ട്രാൻസ്‌ജെൻഡർ ഐഡി എന്നീ കാർഡുകൾ ഉടമകളുടെ ഐഡന്റിറ്റി തെളിയിക്കാൻ ഉപയോഗിക്കാവുന്നതാണ്. 23 ലക്ഷത്തോളം പേർ കാർഡിൽ മൊബൈൽ നമ്പർ ചേർക്കാത്തവരും, 13 ലക്ഷത്തോളം പേർ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാത്തവരുമാണ്. ഇവരെല്ലാം അക്ഷയ കേന്ദ്രങ്ങൾ സമീപിച്ച് വേണ്ടത് ചെയ്യേണ്ടതാണ്.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here