സ്വർണ്ണം വാങ്ങൽ മികച്ച അവസരം: സ്വർണ്ണവില തുടർച്ചയായി ഇടിവിൽ!!!
സ്വർണ്ണ വില തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വാരം 2000 രൂപയ്ക്കു മുകളിൽ ഇടിഞ്ഞ സ്വർണ്ണവില മാറ്റമില്ലാതെ നിന്നെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞതായി റിപോർട്ടുകൾ. 22 കാരറ്റ് സ്വര്നതാണിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5240 രൂപ ആവുകയും പവന് 160 രൂപ കുറഞ്ഞ് 41,920 രൂപയായി കുറഞ്ഞു. ആഗോള വിപണിയിൽ 1827 ഡോളറിലായിരുന്നുവെങ്കിലും ഇന്ന് അത് 1826.45 ആയി കുറഞ്ഞു. കേരളത്തിൽ സ്വർണ്ണാഭരണം വാങ്ങുന്ന ആളുകൾക്ക് ഈ കഴിഞ്ഞ ആറു മാസത്തിൽ ഏറ്റവും വില കുറവിൽ ഇപ്പോൾ വാങ്ങിക്കാം. പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹാൾമാർക് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ തന്നെ 45,000 രൂപയോളമാണ് ആഭരണം വാങ്ങാന്‍ വേണ്ടി വരുന്നത്. അതേപോലെ പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നൽകേണ്ടിയും വരാം. സംസ്ഥാനത്ത് സാധാരണ വെള്ളിക്ക് 74 രൂപയിലും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയിലുമായി മാറ്റമില്ലാതെ തുടരുന്നു.
For KPSC JOB Updates – Join Our Whatsapp