നല്ല വാർത്ത: തൊഴിലില്ലാത്തവർക്കായി കേരള സർക്കാർ പദ്ധതി!!
!!
കേരള നോളജ് ഇക്കണോമി മിഷന്റെയും ഉന്നത കേരള എംപവർമെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് “ഉന്നതി വിജ്ഞാന തൊഴിലുറപ്പ് പദ്ധതി”. പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട വിദ്യാസമ്പന്നരായ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 18 നും 59 നും ഇടയിൽ പ്രായമുള്ള, പ്ലസ്ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ള, നോളജ് ഇക്കണോമി മിഷന്റെ DWMS ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഗുണഭോക്താക്കൾക്ക് സമഗ്രമായ തൊഴിൽ സന്നദ്ധത പരിശീലനം ലഭിക്കും. റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ കോഴ്‌സുകളിലൂടെയോ 2026-ഓടെ യോഗ്യരായ എല്ലാ വ്യക്തികളും ജോലിക്ക് സജ്ജരാണെന്ന് ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
For Latest More Updates – Join Our Whatsapp