പാഠ്യപദ്ധതി പരിഷ്‌കരണം ;സ്കൂളുകൾക്ക് റാങ്കിങിങ്, 2024 അധ്യയനവർഷംമുതൽ പുതിയ പാഠപുസ്‌തകം !

0
809
Curriculum Reform; Schools Ranking, New Textbook from the 2024 Academic Year!
Curriculum Reform; Schools Ranking, New Textbook from the 2024 Academic Year!

2024 അധ്യയനവർഷത്തേക്ക് വിപുലമായ മാറ്റങ്ങൾ ;തൊഴിൽ പരിശീലനവും ആലോചനയിൽ.

കേരള സർക്കാർ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂളുകൾക്ക് റാങ്കിങിങ്ങും ഗ്രേഡിങ്ങും ഏർപ്പെടുത്താൻ ശുപാർശ. NAAC കോളേജുകൾക്ക് ഗ്രേഡും റാങ്കും കൊടുത്തപോലെ സ്കൂളുകൾക്കും അവരുടെ പ്രവർത്തന മികവിനനുസരിച് ഇൻറ്റേർണൽ എക്സ്റ്റേർണൽ ഗ്രേഡ്  ഏർപ്പെടുത്തണമെന്നും ശുപാർശയുണ്ട്.

പുതിയ പാഠ്യപദ്ധതി ഡിജിറ്റൽ പഠനത്തിനും തൊഴിൽ പരീശിലനത്തിനും ഊന്നൽ കൊടുക്കുന്നതാണ്. സ്കാന്ഡിനേവിയൻ മോഡൽ പഠനരീതി നടപ്പാക്കാൻ ആണ് ആലോചനയിൽ .2013 ന് ശേഷം സ്‌കൂൾ പാഠ്യപദ്ധതിയും പഠനസാമഗ്രികളും മാറ്റത്തിന് വിദേയമായിട്ടില്ല.

വിദ്യാർത്ഥികൾക് അവരുടെ ആശയരൂപവത്കരണം കൂട്ടാനും ,ഭാവന ബുദ്ധി ഇവയെല്ലാം വർധിപ്പിക്കാനുമാണ്  പുതിയ പഠ്യപദ്ധതി പരിഷ്‌കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.വിശദ രൂപരേഖ തയാറാക്കാനുള്ള ശിൽപശാല  തിരുവനതപുരത്ത് തുടങ്ങി.കേന്ദ്ര വിദ്യാഭ്യാസ നയത്തിൻെറ ചുവടുപിടിച്ചാണ് പരിഷ്‌കരണം.

ചില സുപ്രധാനമാറ്റങ്ങൾ ചുവടെ ;

  • മുഖാമുഖ ക്ലാസും ഓൺലൈൻ  ക്ലാസും ഒരുമിപ്പിച്ചു ( ബ്ലെൻഡഡ്‌  ലേർണിംഗ് )നടപ്പാകും
  • ഓഡിയോ ബുക്കുകൾ ,ഡിജിറ്റൽ പാഠങ്ങൾ ,ഇന്റർനെറ്റ് ഉപയോഗിച്ച കൊണ്ടുള്ള പഠനസാധ്യത വിപുലീകരണം ,ഇൻടെറാക്ടിവ് പഠനരീതി തുടങ്ങിയവ ഉപയോഗപ്പെടുത്തും
  •  സ്റ്റാർട്ട് അപ്പുകൾ അടക്കമുള്ള സ്വയസംഭരംഭകത്വം തുടങ്ങുവാൻ പരീശീലനം
  •   അദ്യാപകർക്കും വിദ്യാർത്ഥികൾക്കും വേറെവേറെ സോഫ്റ്റ്‌വെയർ .
  • തദ്ദേശ തൊഴിൽ സാധ്യതകൾ കൊടുക്കുന്നതും ലക്ഷ്യമാണ്

പുതിയ പാഠ്യപദ്ധതിയിലുടെ നല്ലൊരു തൊഴിലധിഷ്‌ഠിതവും ഇന്റർനെറ്റ് ഉപയോഗിച്ച കൊണ്ട് വിപുലമായ മാറ്റത്തിനും വിദ്യാഭ്യാസനയത്തിനുമാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here