കേരള പ്ലസ്ടു റിസൾട്ട് പുറത്ത്; 82.95% വിജയം, റിസൾട്ട് ഇവിടെ പരിശോധിക്കൂ!!!

0
53
കേരള പ്ലസ്ടു റിസൾട്ട് പുറത്ത്; 82.95% വിജയം, റിസൾട്ട് ഇവിടെ പരിശോധിക്കൂ!!!
കേരള പ്ലസ്ടു റിസൾട്ട് പുറത്ത്; 82.95% വിജയം, റിസൾട്ട് ഇവിടെ പരിശോധിക്കൂ!!!

കേരള പ്ലസ്ടു റിസൾട്ട് പുറത്ത് ; 82.95% വിജയം, റിസൾട്ട് ഇവിടെ പരിശോധിക്കൂ!!!

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കാത്തിരുപ്പിനു വിരാമമായി കേരള പ്ലസ്ടു റിസൾട്ട് പുറത്ത് വന്നിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ റിസൾട്ട് പരിശോധിക്കാവുന്നതാണ് 82.95 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2028 സ്കൂളുകളിലായി സ്കൂൾ ഗോയിങ് റഗുലർ വിഭാഗത്തിൽ നിന്ന് 3,76,135 പേർ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു

1,93,544 സയൻസ് വിദ്യാർഥികളിൽ 1,68,975 പേരും (87.31%), 74,482 ഹ്യുമാനിറ്റിസ് വിദ്യാർഥികളിൽ 53,575 പേരും (71.93%), 1,08,109 കോമേഴ്സ് വിദ്യാർഥികളിൽ 89,455 പേരും (82.75%) ഉപരി പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (87.55%) ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (76.59%). ഏറ്റവും കൂടുതൽ വിദ്യാർഥികളെ (838 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ സെന്റ് മേരീസ് സ്കൂൾ പട്ടം, (തിരുവനന്തപുരം) 85.32% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി. ഏറ്റവും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (4,897) ആണ് നൂറുമേനി വിജയം കരസ്ഥമാക്കിയ 77 സ്കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയ ശതമാനമുള്ള സ്കൂളുകളുടെ എണ്ണം10 ആണ്.

രണ്ടോ മൂന്നോ വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഡിഎച്ച്എസ്ഇ കേരള പ്ലസ് ടു സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കാൻ കഴിയും. മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്കും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം.

ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക :

RESULT LINK 1

RESULT LINK 2

RESULT LINK 3

LEAVE A REPLY

Please enter your comment!
Please enter your name here