കേരള പോസ്റ്റ് GDS നിയമനം 2023 – 2000 + ഒഴിവുകൾക്കായി അപേക്ഷിക്കാം!

0
610
കേരള പോസ്റ്റ് GDS നിയമനം 2023 – 2000 + ഒഴിവുകൾക്കായി അപേക്ഷിക്കാം!
കേരള പോസ്റ്റ് GDS നിയമനം 2023 – 2000 + ഒഴിവുകൾക്കായി അപേക്ഷിക്കാം!

കേരള പോസ്റ്റ് GDS നിയമനം 2023 – 2000 + ഒഴിവുകൾക്കായി അപേക്ഷിക്കാം:ഗ്രാമീണ ഡാക് സേവക്‌സ് (GDS) (ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ(BPM)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ(ABPM)/ഡാക് സേവക്) എന്നീ തസ്തികൾക്കായി ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നാളെയാണ്. അതായത് 16/02/2023 ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന എല്ലാ നടപടികളും അവസാനിക്കും.

പ്രസ്തുത തസ്തികൾക്കായി ആകെ ഒഴിവുകൾ 2462 ആണ്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ്സായവർക്കാണ് അപേക്ഷ സമർപ്പിക്കാനായി അവസരം ഒരുക്കിയിരിക്കുന്നത്. പ്രസ്തുത ഒഴിവുകൾക്കായി സൈക്ലിങ്ങിൽ പരിജ്ഞാനം ആവശ്യമാണ്.

18 മുതൽ 40 വയസ്സ് വരെ പ്രായ പരിധി ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും.സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായ പരിധിയിൽ ഇളവ് നൽകുന്നതാണ്. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്.

യുഎസിൽ എയർ ഇന്ത്യ-ബോയിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ്!!

തെറ്റുകൾ തിരുത്തുവാനുള്ള അവസരം 17.02.2023 തീയതി മുതൽ 19.02.2023 വരെയാണ്. Rs.10,000/- രൂപ മുതൽ  29,380/- രൂപ വരെ നിശ്ചിത തസ്തികൾക്കായി പ്രതിഫലം നൽകുന്നു. സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിൽ കൂടി ആണ് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയുന്നത്. പത്താം ക്ലാസ്സിൽ നേടിയ ഗ്രേഡുകളുടെയും പോയിന്റുകളുടെയും അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് നടത്തുന്നത്.

മറ്റേതെങ്കിലും മോഡിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. രജിസ്‌ട്രേഷൻ, ഫീസ് അടയ്ക്കൽ, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ, തസ്തികകൾ തിരഞ്ഞെടുക്കൽ തുടങ്ങിയ സംക്ഷിപ്ത നിർദ്ദേശങ്ങൾ നോട്ടിക്കഷൻ ലിങ്കിൽ അനുബന്ധം-V ൽ നൽകിയിരിക്കുന്നു.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here