Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം- 1

0
504

കേരളത്തിലെ ദേശീയ പ്രസ്ഥാനം

കേരള യൂണിവേഴ്സിറ്റി പരീക്ഷയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വളരെയധികം ശ്രദ്ധിക്കേണ്ട ഭാഗമാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനം. വളരെ വലുതും പ്രധാനപ്പെട്ട ഭാഗവുമാണ് കേരളത്തിലെ ദേശിയ പ്രസ്ഥാനം. പ്രസ്തുത ഭാഗത്തിനെ പറ്റിയുള്ള പഠനവിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

അഞ്ചുതെങ്ങ് കലാപം (1697)

ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ കലാപമാണ് അഞ്ചുതെങ്ങ് കലാപം. കുരുമുളകിന്റെ കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതിനെ തുടർന്നാണ് കലാപം ഉണ്ടാകുവാൻ കാരണം.ബ്രിട്ടീഷുകാർ 1695ൽ കോട്ട സ്ഥാപിച്ചു. ബ്രിട്ടീഷുകാർക്ക് അഞ്ചു തെങ്ങിൽ ബ്രിട്ടീഷുകാർക്ക് കോട്ട പണിയുവാൻ അനുവാദം നൽകിയത് ആറ്റിങ്ങൽ റാണി ആയ ഉമയമ്മ റാണിയാണ്.

ആറ്റിങ്ങൽ കലാപം ( 1721 ഏപ്രിൽ 15 )

ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപമാണ് ആറ്റിങ്ങൽ കലാപം. ആദിത്യ വർമ്മയാണ് ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാടിലെ ഭരണാധികാരി. ആറ്റിങ്ങൽ  കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഗിഫോർഡ്.

തലശ്ശേരിയിൽ നിന്നുമുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്. കലാപത്തിന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷുകാരും നെയ്യാറ്റിൻകരയിലെ ഇളമുറ തമ്പുരാനായ മാർത്താണ്ഡവർമ്മയും തമ്മിൽ ഒപ്പുവച്ച ഉടമ്പടിയാണ് വേണാട് ഉടമ്പടി. വേണാട് ഉടമ്പടിക്ക് വേണ്ടി ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണ്ടി ഒപ്പ് വച്ചത് അലക്‌സാണ്ടർ ഓം ആണ്.

പഴശ്ശി കലാപം ( 1793 -1805 )

പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയത് കോട്ടയം കേരള വർമ്മ പഴശ്ശി രാജയാണ്.ഒന്നാം പഴശ്ശി കലാപം 1793-1797 കാലഘട്ടത്തിലാണ് നടന്നത്. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി പരിഷ്‌ക്കാരങ്ങളാണ് ഒന്നാം പഴശ്ശി കലാപത്തിന് കാരണം.

ഗറില്ലാ യുദ്ധമുറകളിലൂടെയാണ് പഴശ്ശി  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്. പുരളിശെമ്മൻ, പൈച്ചി രാജ, എന്നിങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരള സിംഹം എന്നപേരിലിൽ അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം.പഴശ്ശി കലാപത്തിന്റെ പ്രധാന കേന്ദ്രം പുരളി മലയാണ്.

1800 -1805 ആണ് രണ്ടാം പഴശ്ശി വിപ്ലവത്തിന്റെ കാലഘട്ടം. 1802 എടച്ചേന കുങ്കൻ, തലക്കൽ ചന്തു എന്നിവർ ചേർന്നാണ് പനമരം കോട്ട പിടിച്ചെടുത്തത്. രണ്ടാം പഴശ്ശി വിപ്ലവം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് പട്ടാള മേധാവിയാണ് ആർതർ വെല്ലസി. 1805 നവംബർ 30 ന് വയനാട്ടിലെ മാവിലാൻ തോട് വച്ചാണ് പഴശ്ശി രാജ വീരമൃത്യു വരിച്ചത്. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് മാനന്തവാടിയിലാണ്.

കുറിച്യർ ലഹള ( 1812) 

വയനാട് ജില്ലയിലാണ് കുറിച്യർ ലഹള നടന്നത്. ബ്രിട്ടീഷുകാർ വയനാട്ടിലെ ഗോത്രവർഗ്ഗക്കാരുടെ മേൽ അധിക നികുതി ഏർപ്പെടുത്തിയതും നികുതി പണമായി അടക്കാൻ നിർബന്ധിച്ചതും നികുതി നല്കാത്തവരുടെ ഭൂമി പിടിച്ചെടുത്തതുമാണ് കലാപത്തിന് കാരണമായത്.ബ്രിട്ടീഷുകാർ കേരളത്തിൽ നേരിട്ട പ്രധാന ഗോത്ര കലാപമാണ് കുറിച്യർ ലഹള. രാമ നമ്പി, ആയിരം വീട്ടിൽ കോന്തപ്പൻ,വെൺകലോൻ കേളു എന്നിവരാണ് കുറിച്യർ ലഹളയിൽ പങ്കെടുത്ത പ്രധാനികൾ. ബ്രിട്ടീഷുകാർ കുറിച്യർ ലഹള 1812 മെയ് 8-നാണ്.

ബസുകളിലും ഇനി കാമറ കണ്ണുകൾ: ഉത്തരവ് ഉന്നതത്തിൽ നിന്ന്!

ചാന്നാർ ലഹള (1859)

കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പ്രക്ഷോഭം  എന്നറിയപ്പെടുന്ന ലഹളയാണ് ചാന്നാർ ലഹള. ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാൻ ഉള്ള അവകാശത്തിനായി പോരാടിയ സമരമാണ് ചാന്നാർ ലഹള. തെക്കൻ തിരുവിതാംകൂറിൽ ചാന്നാർ ലഹള അരങ്ങേറിയത്. മേൽമുണ്ട് സമരം, മാറു മറക്കൽ സമരം എന്നീ പേരുകളിൽ അറിയപ്പെടുന്ന ലഹളയാണ്. വൈകുണ്ഠ സ്വാമികളാണ് ചാന്നാർ ലഹളകൾക്ക് പിന്തുണ നൽകിയ നവോത്ഥാന നായകൻ.

മലയാളി മെമ്മോറിയൽ (1891)

തിരുവിതാംകൂറിലെ ഉയർന്ന ഉദ്യോഗങ്ങളിൽ തമിഴ് ബ്രാഹ്മണരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച് സ്വദേശികൾ ഒപ്പിട്ട ഭീമ ഹർജിയാണ് മലയാളി മെമ്മോറിയൽ. ബാരിസ്റ്റർ ജി.പി  പിള്ളയാണ് മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത്. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യം മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ടിരിക്കുന്നു.

1891 ജനുവരി 1 ന് മലയാളി മെമ്മോറിയൽ സമർപിപ്പിക്കപ്പെട്ടത്‌ ശ്രീ മൂലം തിരുനാളിനാണ്. സി വി രാമൻ പിള്ളയാണ് മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്. മലയാളി മെമ്മോറിയലിനെ കുറിച്ച് സി വി രാമൻ പിള്ള എഴുതിയ ലേഖനങ്ങൾ എഴുതിയ പത്രമാണ് മിതഭാഷി. 10028 പേരാണ് മലയാളി മെമ്മോറിയൽ ഒപ്പ് വച്ചത്.

വില്ലുവണ്ടി യാത്ര (1893)

അവർണ്ണ സമുദായക്കാർക്ക് സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടി അയ്യങ്കളിയാണ് സമരം നടത്തിയത്. വെങ്ങാനൂർ മുതൽ കവടിയാർ വരെയാണ് വില്ലുവണ്ടി സമരം നടത്തിയത്.

ഈഴവ മെമ്മോറിയൽ (1896)

തിരുവിതാംകുറിലെ ഈഴവ സമുദായത്തിൽ പെട്ടവർക്ക് സ്കൂളിലും സർക്കാർ ഉദ്യോഗങ്ങളിലും പ്രതിനിധ്യം ലഭിക്കുന്നതിന് വേണ്ടി ശ്രീ മൂലം തിരുനാളിന് സമർപ്പിച്ച നിവേദനമാണ് ഈഴവ മെമ്മോറിയൽ. പ്രസ്തുത മെമ്മോറിയൽ 1896 സെപ്റ്റംബർ 3 നാണ് നൽകിയത്. ഡോ  പല്പുവാണ് ഈഴവ മെമ്മോറിയലിന്  നേത്രത്വം നൽകിയത്.13176 വ്യക്തികൾ ഈ മെമ്മോറിയലിൽ ഒപ്പ് വച്ചു.

നെടുമങ്ങാട് ചന്തലഹള (1912)

അയിത്ത ജാതിക്കാർക്ക്  നെടുമങ്ങാട് ചന്തയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരമാണ് നെടുമങ്ങാട് ചന്ത ലഹള.അയ്യൻകാളിയുടെ നേതൃത്വത്തിൽ ആണ് ലഹള നടന്നത്.

തൊണ്ണൂറാമാണ്ട് ലഹള (1915 )

ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നടന്ന ലഹളയാണ് തൊണ്ണൂറാമാണ്ട് ലഹള. പുലയ ലഹള എന്ന പേരിലും ഈ ലഹള അറിയപ്പെടുന്നു. പഞ്ചമി എന്ന ദളിത് പെൺ കുട്ടിക്ക് വിദ്യഭ്യാസം നിഷേധിച്ചതിനെ തുടർന്നാണ് ലഹള ഉണ്ടായത്.

കല്ല്മാല സമരം (1915 )

താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് സവർണ്ണ ജാതിയിലെ സ്ത്രീകളെ പോലെ ആഭരണങ്ങൾ അണിയുവാൻ ഉള്ള അവകാശത്തതിനായി നടന്ന സമരമാണ് കല്ലുമാല സമരം. കല്ല് മാല സമരം  പെരിനാട് ലഹള എന്നും അറിയപ്പെടുന്നു. അയ്യൻകാളിയുടെ നേതൃത്വത്തിൽ ആണ് ലഹള നടന്നത്.

തളി ക്ഷേത്ര പ്രക്ഷോഭം ( 1917 )

അയിത്തത്തിനെതിരെ കേരളത്തിൽ ആദ്യമായി നടന്ന പ്രക്ഷോഭം. കോഴിക്കോട് തളി ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും എല്ലാ ഹൈന്ദവർക്കുമായി തുറന്ന് കൊടുക്കുക എന്നതാണ്. സി കൃഷ്ണൻ , കെ പി കേശവമേനോൻ, മഞ്ചേരി രാമയ്യർ, കെ. മാധവൻ നായർ തുടങ്ങിയവരാണ് പ്രക്ഷോഭത്തിന്‌ മുൻനിരയിൽ ഉണ്ടായിരുന്ന വ്യക്തികൾ.

മലബാർ കലാപം (1921 )

ഖിലാഫത്ത്‌ സമരവുമായി ബന്ധപ്പെട്ട്  കേരളത്തിൽ നടന്ന കലാപം ആണ്. ഏറനാട്, വള്ളുവനാട്, തിരുരങ്ങാടി എന്നിവയാണ് മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പൂക്കോട്ടൂർ കലാപമാണ് മലബാർ കലാപം പൊട്ടിപുറപ്പെടുവാൻ ഉള്ള പെട്ടെന്നുള്ള  കാരണം. വാരിയം കുന്നത് കുഞ്ഞാമഹദ് ഹാജി,സീതി കോയ തങ്ങൾ, അലി മുസലിയാർ, കമ്മത്ത്‌ ചിന്നമ്മ എന്നിവരാണ് മലബാർ കലാപത്തിന്റെ നേതാക്കൾ.

മലബാർ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വാഗൺ ട്രാജഡി, പൂക്കോട്ടൂർ യുദ്ധം എന്നിവ. 1921 ലെ മലബാർ കലാപത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷൻ ആയിരുന്നു സ്ട്രേഞ്ച് കമ്മിഷൻ.1921 നവംബർ 10 നാണ് വാഗൺ ട്രാജഡി അരങ്ങേറിയത്. വാഗൺ ട്രാജഡിയെപ്പറ്റി അന്വേഷണം നടത്തിയ കമ്മിഷനാണ് നേപ്പ് കമ്മിഷൻ.

പൗര സമത്വവാദ പ്രക്ഷോഭം (1919 -1922)

തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും അവസര സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം. ടി.കെ മാധവൻ , എ .ജെ ജോൺ ,എൻ.വി ജോസഫ് എന്നിവരാണ് പ്രക്ഷോഭത്തിന് നേത്രത്വം നൽകിയത്. ശ്രീ മൂലം തിരുനാൾ ആണ് പൗരത്വ സമത്വ വാദ പ്രക്ഷോഭസമയത്തെ തിരുവിതാംകൂർ രാജാവ്.

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം- 1

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here