Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചറിയാം! ഭാഗം- 3

0
382
Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചറിയാം! ഭാഗം- 3
Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചറിയാം! ഭാഗം- 3

കേരളത്തിലെ ദേശീയ പ്രസ്ഥാനം

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചറിയാം! ഭാഗം- 3:കേരള യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി തയ്യറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വളരെയധികം ശ്രദ്ധിക്കേണ്ട വിഷയമാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനം. വലിയ ഒരു പാഠഭാഗമാണ് കേരളത്തിലെ ദേശിയ പ്രസ്ഥാനം അത് കൊണ്ട് മൂന്ന് ഭാഗങ്ങളായിട്ടാണ് നൽകിയിട്ടുള്ളത്. മൂന്നാം ഭാഗം   ചുവടെ നൽകുന്നു. ഒന്ന്, രണ്ട് ഭാഗങ്ങളുടെയും ലിങ്കുകൾ  ഈ പഠന സാമഗ്രിയുടെ കിഴിൽ നൽകിയിരിക്കുന്നു.

കരിവെള്ളൂർ സമരം (1946)

പ്രഭുക്കന്മാരുടെ പൂഴ്ത്തിവയ്‌പിനെതിരെ മലബാറിൽ നടന്ന സമരമാണ് കരിവെള്ളൂർ സമരം. എ. വി. കുഞ്ഞമ്പു, പി .കുഞ്ഞിരാമൻ, കെ.കൃഷ്ണൻ മാസ്റ്റർ എന്നിവരാണ് സമര നേതാക്കൾ. കെ. ദേവദായനി ആണ് കരിവെള്ളൂർ സമര നായിക. കണ്ണൂർ ജില്ലയിലാണ് കരിവെള്ളൂർ സ്ഥിതി ചെയ്യുന്നത്‌. കരിവെള്ളൂർ കർഷക സംഘം രൂപം കൊണ്ടത് 1935ലാണ്.

തോൽവിറക് സമരം (1946)

തോൽവിറക് സമരം നടന്ന സ്ഥലമാണ് ചിമേനി. കാസറഗോഡ് ജില്ലയിലാണ് ചിമേനി സ്ഥലം സ്ഥിതി ചെയ്യുന്നത്. തോൽവിറക് സമര നായിക എന്നറിയപ്പെടുന്ന വ്യക്തി കാർത്യായനി ‘അമ്മ.

പാലിയം സത്യാഗ്രഹം ( 1947-1948)

സ്വാതന്ത്ര്യനന്തരം കേരളത്തിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സമരമാണ് പാലിയം സത്യാഗ്രഹം. പാലിയം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവാണ് സി. കേശവനാണ്. പാലിയം സത്യാഗ്രഹത്തിന്റെ രക്തസാക്ഷി എ.ജി വേലായുധനാണ്‌. പാലിയം സത്യാഗ്രഹിന് നേതൃത്വം നൽകിയ വനിതകൾ ചിറക്കൽ കോവിലകത്തെ രമ തമ്പുരാട്ടി, ആര്യാപളളം എന്നിവരാണ്. 1948ൽ ഏപ്രിലിൽ കൊച്ചിയിലെ ക്ഷേത്ര പ്രവേശന വിളംബരം പ്രാബല്യത്തിൽ വന്നതോടുകൂടി സമരം അവസാനിച്ചു.

മയ്യഴി വിമോചന സമരം ( 1948 -1954)

ഫ്രഞ്ചുകാരിൽ നിന്നും മാഹിയെ സ്വാത്രന്ത്രമാക്കാൻ നടത്തിയ സമരമാണ് മാഹി വിമോചന സമരം. മയ്യഴി വിമോചന സമരം നയിച്ച നേതാവാണ് ഐ.കെ.കുമാരൻ മാസ്റ്റർ. മയ്യഴി മഹാജനസഭയാണ് മയ്യഴി വിമോചന സമരത്തിന്  നേതൃത്വം നൽകിയത്. മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച് പതാക അഴിച്ച് മാറ്റി ഇന്ത്യൻ പതാക ഉയർത്തിയത് 1948 ഒക്ടോബർ  28 നാണ്. 1948 ഒക്ടോബർ 28 ന് ഫ്രഞ്ചുകാർ അടിച്ചമർത്തി. സമരക്കാർ മയ്യഴിലേക്ക് ബഹുജന മാർച്ച് നടത്തിയത് 1954 ജൂലൈ 14 നാണ്.മയ്യഴി ഫ്രഞ്ചുകാരിൽ നിന്നും മോചിതമായത് 1954ലാണ്. മാഹിയെയും തലശ്ശേരിയെയും വേർതിരിക്കുന്ന നദിയാണ് മയ്യഴി പുഴ. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ഐ.കെ കുമാരൻ മാസ്റ്റർ ആണ്.

ഒരണ സമരം (1957)

വിദ്യാർത്ഥികളുടെ ബോട്ട് കടത്ത്‌ കൂലി വർധിപ്പിച്ചതിനെതിരെ നടന്ന സമരമാണ് ഒരണ സമരം. പ്രസ്തുത സമരം നടന്നത് ആലപ്പുഴ ജില്ലയിലാണ്. ഒരണ സമരം നയിച്ച വിദ്യാർത്ഥി പ്രസ്ഥാനം കെ.എസ്.യു ആണ്.ഒരണ സമരം നയിച്ച വ്യക്തികളാണ് വയലാർ രവിയും എ.കെ ആന്റണിയും.

ഇൻസ്റ്റാഗ്രാം ചാനൽ ഫീച്ചറിനെ കുറിച്ച് അറിയേണ്ടതെല്ലാം!

വിമോചന സമരം (1959)

ഒന്നാം കേരള നിയമസഭയെ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ആണ് വിമോചന സമരം. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ , കെ.ആർ ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്കരണ ബിൽ എന്നിവയാണ് വിമോചന സമരത്തിലേക്ക് നയിച്ചത്. വിമോചന സമരത്തെ തുടർന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ 1959 ജൂലൈ 31 ന് പിരിച്ചിവിട്ടു. വിമോചന സമരത്തിന്റെ ഭാഗമായി മന്നത്ത്‌ പത്മനാഭൻ അങ്കമാലി മുതൽ തിരുവനതപുരം വരെ ജീവിതാശിഖ യാത്ര നടത്തി.

മുത്തങ്ങ സമരം ( 2003)

വയനാടാണ് മുത്തങ്ങ സമരം അരങ്ങേറിയത്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണം എന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ് മുത്തങ്ങ. മുത്തങ്ങ സമരം നയിച്ചത് സി.കെ ജാനുവാണ്.

ചെങ്ങറ ഭൂസമരം ( 2007- 2009)

ചെങ്ങറ ഭൂസമരം നടന്ന ജില്ലയാണ് പത്തനംതിട്ടയാണ്. 2007ലാണ് ചെങ്ങറ ഭൂസമരം തുടങ്ങിയത്. ളാഹ ഗോപാലൻ,സലീന പ്രക്കാനം എന്നിവരാണ് ചെങ്ങറ ഭൂസമരത്തിന്റെ പ്രധാന നേതാക്കൾ.

നിൽപ്പ് സമരം (2014)

ആദിവാസികളുടെ ഭൂപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് നിൽപ് സമരം. ആദിവാസി ഗോത്ര മഹാസഭയാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.

എം.എസ്.പി  സമരം (1946)

മലബാർ സ്പെഷ്യൽ പോലീസിന്റെ വേതനവും മറ്റ് ആനുകൂല്യവും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരമാണ് എം.എസ്.പി സമരം. എം.എസ്.പി സമരം ആരംഭിച്ചത് 1946 ഏപ്രിൽ 16  നാണ്. 1946 ഏപ്രിൽ 24 ന്  എം.എസ്.പിയിലെ 946 അംഗങ്ങളെ പിരിച്ചു വിട്ടു അതോടെ സമരം അവസാനിപ്പിച്ചു.

കൂത്താളി സമരം ( 1940- 1950)

കൂത്താളി സമരം അരങ്ങേറിയ ജില്ലയാണ് കോഴിക്കോട്.കൂത്താളി എസ്റ്റേറ്റിലെ 24000 ഏക്കർ കൃഷി മലബാർ കളക്ടർ ഏറ്റടുത്തതോടെയാണ് കൂത്താളി സമരം ആരംഭിക്കാൻ കാരണം. കൂത്താളി സമരത്തിന് നേതൃത്വം നൽകിയത് കർഷക സംഘം ആയിരുന്നു.കൂത്താളിയിലെ കർഷകർക്ക് തങ്ങളുടെ ഭൂമിയിൽ സമ്പൂർണ്ണ അവകാശം ലഭിച്ചത് 1967 ലെ ഇ.എം .എസ്  മന്ത്രി സഭയുടെ കാലത്താണ്.

കൂട്ടംകുളം സമരം (1946)

തൃശൂരിലെ കുടൽ മാണിക്യ ക്ഷേത്രത്തിലെ ക്ഷേത്രപ്രേവേശനത്തിന് വേണ്ടി നടന്ന സമരമാണ് കൂട്ടംകുളം സമരം. കൂട്ടംകുളം സമര നായകർ കാട്ടുപറമ്പൻ , പി. സി. കറുമ്പ , കെ.വി. ഉണ്ണി , പി.കെ ചാത്തൻ മാസ്റ്റർ ശാരദ കുമാരൻ എന്നിവരാണ്.

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം– 3

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം– 2

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം– 1

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here