Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം- 2

0
486
Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം- 2
Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം- 2

കേരളത്തിലെ ദേശീയ പ്രസ്ഥാനം

കേരള യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി തയ്യറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വളരെയധികം ശ്രദ്ധിക്കേണ്ട വിഷയമാണ് കേരളത്തിലെ ദേശീയ പ്രസ്ഥാനം. വലിയ ഒരു പാഠഭാഗമാണ് കേരളത്തിലെ ദേശിയ പ്രസ്ഥാനം അത് കൊണ്ട് മൂന്ന് ഭാഗങ്ങളായിട്ടാണ് നൽകിയിട്ടുള്ളത്. രണ്ടാം ഭാഗം ചുവടെ!

വൈക്കം സത്യാഗ്രഹം (1924 )

ഇന്ത്യയിൽ ആദ്യമായി അയിത്തത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത സമരം. വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ സഞ്ചാര സ്വാത്രന്ത്രത്തിനായി നടത്തിയ പ്രക്ഷോഭം ആണ് വൈക്കം സത്യഗ്രഹം. കേരള  പ്രദേശ് കോൺഗ്രസ് ആണ് സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്. ഗാന്ധിജി,ഇ .വി രാമസ്വാമി നായ്ക്കർ , ആചാര്യ വിനോബഭാവെ എന്നിവർ വൈക്കം സത്യാഗ്രഹത്തിനെ അനുകൂലിച്ചിരുന്നു.

വൈക്കം സത്യഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യഗ്രഹികളാണ് കുഞ്ഞാപ്പി,ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവർ. വൈക്കം സത്യാഗ്രഹിന്റെ ഭാഗമായി 1925 ൽ ഗാന്ധിജി കേരളം സന്ദർശിച്ചിരുന്നു.1925 നവംബർ 23  ന് വൈക്കം സത്യാഗ്രഹം അവസാനിച്ചു. വൈക്കം സത്യാഗ്രഹം 603 ദിവസം നീണ്ടു നിന്നു. വൈക്കം ഹീറോ എന്നറിയപ്പെടുന്നത് ഇ.വി രാമസ്വാമി നായ്ക്കർ ആണ്. സത്യാഗ്രഹത്തിന്റെ ഭാഗമായി അദ്ദേഹം മധുരയിൽ നിന്നും വൈക്കത്തേക്ക് ജാഥ നയിച്ചു.

ശുചിന്ദ്രം സത്യാഗ്രഹം ( 1926)

ശുചിന്ദ്രം ക്ഷേത്രത്തിലെ ദുരാചാരങ്ങൾക്കെതിരെ കുമാരനാശാൻ നടത്തിയ പ്രസംഗമാണ് സത്യാഗ്രഹത്തിന് വഴിയൊരുക്കിയത്. ശുചിന്ദ്രം ശിവക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിൽ സഞ്ചാര സ്വാത്രന്ത്രത്തിനായി നടത്തിയ സത്യാഗ്രഹമാണ് ശുചിന്ദ്രം സത്യാഗ്രഹം. ശുചിന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡണ്ട് ആയിരുന്നു എം. സുബ്രമണ്യ പിള്ള. സെക്രട്ടറി ആയിരുന്നത് എം.ഇ നായിഡു എന്നിവരാണ്.

കേരള ഉപ്പ് സത്യാഗ്രഹം (1930 )

ഗാന്ധിജി സംഘടിപ്പിച്ച നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലും സമരങ്ങൾ ഉണ്ടായി. കെ.കേളപ്പനാണ് കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നുരിൽ ആയിരുന്നു സത്യഗ്രഹത്തിന്റെ പ്രധാന സ്ഥലം. അംശി നാരായണ പിള്ള രചിച്ച വരിക വരിക സഹജരെ എന്ന ഗാനം ഈ സമരത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.1930 മെയ് 12 ന്  കേരളത്തിലെ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തി. ഉളിയത്ത്‌ കടവിലാണ് കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് മുഹമ്മദ്ദ് അബ്ദു റഹ്മാന്റെ ൻ്റെ നേതൃത്വത്തിൽ ആണ് സമരം നടന്നത്.

യാചന യാത്ര ( 1931)

ദരിദ്ര വിദ്യാർത്ഥികളുടെ പഠനസഹായത്തിനുള്ള ഫണ്ട് പിരിക്കുന്നതിനായി വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലാണ് പ്രസ്തുത യാത്ര നടന്നത്. തൃശൂർ മുതൽ ചന്ദ്രഗിരി പുഴ വരെ 7 ദിവസമാണ് യാചന യാത്ര നീണ്ട് നിന്നത്.

നിയമപാലകർക്ക് എതിരെ നിയമം കൊണ്ട് പോരാട്ടം: അവസാനം ബിരുദധാരികൾ വിജയം കൈവരിച്ചു!

ഗുരുവായൂർ സത്യാഗ്രഹം (1931)

എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കാൻ വേണ്ടി നടത്തിയ സമരമാണ് ഗുരുവായൂർ സത്യഗ്രഹം. ഗുരുവായൂർ സത്യഗ്രഹം ആരംഭിക്കാനായി പ്രമേയം പാസ്സാക്കിയ കെ.പി.സി.സി.യുടെ സമ്മേളനമാണ് 1931 ലെ വടകര സമ്മേളനം.

ഗുരുവായൂർ സത്യഗ്രഹത്തിന്റെ പ്രധാന നേതാവ് കെ. കേളപ്പനാണ്. ഗുരുവായൂർ സത്യഗ്രഹത്തോട് അനുബന്ധിച്ച് അമ്പലങ്ങൾക്ക് തീ കൊളുത്താം എന്ന മുദ്രാവാക്യം ഉയർത്തിയ നേതാവാണ് വി.ടി. ഭട്ടതിരിപ്പാട്. ഗുരുവായൂർ ക്ഷേത്രത്തിൽ മണി മുഴക്കിയ ആദ്യ അബ്രാഹ്മണനാണ് പി. കൃഷ്ണപിള്ള എ. കെ .ഗോപാലനാണ് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ.

നിവർത്തന പ്രക്ഷോഭം ( 1932)

തിരുവിതാംകൂറിലും നിയമസഭയിലും സർക്കാർ നിയമനങ്ങളിലും പ്രാതിനിധ്യം ലഭിക്കാൻ ഈഴവ – ക്രിസ്ത്യൻ-മുസ്ലിം എന്നീ വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭം ആണ് നിവർത്തന പ്രക്ഷോഭം. ആൾ ട്രാവൻകൂർ ജോയിന്റ് പൊളിറ്റിക്കൽ കോൺഫറൻസ് എന്ന സംഘടനയാണ് നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.

നിവർത്തനം എന്ന വാക്ക് നിർദേശിച്ചത് ഐ.സി. ചാക്കോയാണ്. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രസംഗമാണ് സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം. കേരള കേസരി എന്ന പത്രമാണ് നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ എന്നറിയപ്പെടുന്ന പത്രം. ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊല്ലുവാൻ കാരണമായ പ്രക്ഷോഭമാണ് നിവർത്തന പ്രക്ഷോഭം.

വൈദ്യുതി പ്രക്ഷോഭം ( 1936)

കൊച്ചിയിലെ ദിവാനായിരുന്ന ആർ. കെ ഷൺമുഖം ചെട്ടി തൃശൂർ പട്ടണത്തിലെ വൈദ്യുതി വിതരണം ചന്ദ്രിക എന്ന കമ്പനിക്ക് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ചുണ്ടായ ജനകീയ സമരമാണ്  വൈദ്യുതി പ്രക്ഷോഭം. വൈദ്യുതി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയവർ എ.ആർ മേനോൻ, ഇ.ഇക്കണ്ട വാര്യർ, കുട്ടൻ നായർ, ഇയ്യുണ്ണി എന്നിവരാണ്.

ക്ഷേത്ര പ്രവേശന വിളംബരം (1936)

തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് പ്രവേശനം നൽകി കൊണ്ടുള്ള വിളംബരമാണ് ക്ഷേത്ര പ്രവേശന വിളംബരം. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയായിരുന്നു എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിളബരം പുറപ്പെടുവിച്ചത്. സി.പി.രാമസ്വാമി അയ്യർ ആയിരുന്നു ആ സമയത്തെ ദിവാൻ. ഉള്ളൂർ.എസ്.പരമേശ്വര അയ്യരാണ് വിളബരം എഴുതി തയ്യാറാക്കിയത്. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം നടന്നത് 1936 നവംബർ 12നാണ്. ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ക്ഷേത്ര പ്രവേശന വിളംബരം ആണ്.

പട്ടിണി ജാഥ (1938)

മലബാറിലെ ജനജീവിതത്തിന്റെ ശോചനീയാവസ്ഥ മദ്രാസ് ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പ്പെടുത്താൻ എ.കെ ഗോപാലൻ നടത്തിയ ജാഥയാണ് പട്ടിണി ജാഥ. പട്ടിണി ജാഥയിൽ എ.കെജി യോടൊപ്പം 32 പ്പേർ പങ്കെടുത്തു. പട്ടിണി ജാഥയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേതാക്കൾ എ.കെ.ജി ,ചന്ദ്രോത്ത്‌ കുഞ്ഞിരാമൻ എന്നിവരാണ്.

ഉത്തരവാദിത്ത ഭരണ പ്രക്ഷോഭം (1938 )

ദിവാൻ ഭരണം അവസാനിപ്പിക്കുന്നതിനും പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തിരുവിതാംകൂറിൽ ഉത്തരവാദിത്ത ഭരണം നേടിയെടുക്കുന്നതിനും വേണ്ടി ആരംഭിച്ച പ്രക്ഷോഭമാണിത്.പട്ടം താണു പിള്ള, ടി.എം വർഗീസ് എന്നിവരാണ് പ്രമുഖ നേതാക്കൾ.

1938 ലാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകൃതമായത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് പട്ടം താണു പിള്ളയാണ്. തിരുവിതാംകൂറിൽ  ഉത്തരവാദിത്ത ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്, യൂത്ത് ലീഗ്  എന്നിവ നിരോധിച്ചു. ഉത്തരവാദിത്ത ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി 1938ൽ അക്കാമ്മ ചെറിയാൻ രാജധാനി മാർച്ച് ( തമ്പാനൂർ മുതൽ കവടിയാർ വരെ )നടത്തി.അക്കാമ്മ ചെറിയാനാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡണ്ട് ആയ ആദ്യ വനിത.

കല്ലറ പാങ്ങോട് സമരം ( 1938)

സർ സി.പി രാമസ്വാമി അയ്യരുടെ ഭരണത്തിനും ജന്മിമാരുടെ ചന്ത പിരിവിനും എതിരെ നടന്ന സമരമാണ്.കല്ലറ പാങ്ങോട് സമരം നടന്ന ജില്ല തിരുവനന്തപുരമാണ്. കൊച്ചാപ്പിപിള്ള,പട്ടാളം കൃഷ്ണൻ എന്നിവരെ പ്രക്ഷോഭത്തിന്റെ ഭാഗമായി തൂക്കിലേറ്റി.

മൊറാഴ സമരം (1940)

രണ്ടാം ലോക മഹായുദ്ധത്തിനും ബ്രിട്ടീഷ് ഗവൺമെന്റിനും എതിരെ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരമാണ് മൊറാഴ സമരം. കണ്ണൂരിലാണ് മൊറാഴ സമരം നടന്നത്. മൊറാഴ സമരത്തിനെത്തുടർന്ന് ശിക്ഷിക്കപ്പെട്ട വിപ്ലവകാരിയാണ് കെ.പി.ആർ.ഗോപാലൻ.

കയ്യൂർ സമരം (1941)

കാസർഗോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ 1941 മാർച്ച് 28 നാണ് പ്രസ്തുത സമര നടന്നത്.കയ്യൂർ സമരത്തിനെ തുടർന്ന് വധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണ് സുബ്ബരായൻ. കയ്യൂർ സമരത്തിനെതുടർന്ന് മഠത്തിൽ അപ്പു,പൊഡോര കുഞ്ഞമ്പുനായർ, കോയിതാട്ടിൽ ചിരുകണ്ഠൻ,പള്ളിക്കൽ അബുബക്കർ എന്നിവരെ തുക്കിക്കിലേറ്റി.

കീഴരിയൂർ  ബോംബ് കേസ്  (1942)

മലബാറിലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത്‌ നടന്ന സംഭവമാണ് കീഴരിയൂർ  ബോംബ് കേസ്.കീഴരിയൂർ  ബോംബ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയാണ് ഡോ.കെ.ബി.മേനോൻ. സ്വാതന്ത്ര സമര ആശയങ്ങൾ പ്രചരിപ്പിക്കാൻ സമരാനുകൂലികൾ രഹസ്യമായി പുറത്തിറക്കിയ പ്രസിദ്ധികരണമാണ് സ്വതന്ത്ര ഭാരതം.കോഴിക്കോട് ജില്ലയിലാണ് കീഴരിയൂർ  ബോംബ്സ്ഫോടനം നടന്നത്.

പുന്നപ്ര വയലാർ സമരം (1946)

സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ നടപ്പിലാക്കിയ അമേരിക്കൻ മോഡൽ ഭരണ പരിഷ്‌ക്കാരങ്ങൾക്കെതിരെ നടന്ന സായുധ സമരമാണ് പുന്നപ്ര വയലാർ സമരം.തുലാം പത്ത്‌ എന്നപേരിലും പ്രസ്തുത സമരം അറിയപ്പെടുന്നു.അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ടതാണ്.വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് സി. കെ കുമാര പണിക്കർ.

Kerala PSC യൂണിവേഴ്സിറ്റി അസിറ്റന്റ്  study material 2023 – കേരളത്തിലെ ദേശീയ പ്രസ്ഥാനത്തെ കുറിച്ചറിയാം! ഭാഗം– 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here