kerala psc university assistant study material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 1

0
362
kerala psc university assistant study material 2023 - സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 1
kerala psc university assistant study material 2023 - സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 1

സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 1

കേരള പി എസ് സി മത്സരപരീക്ഷകളിൽ വളരെ പ്രധാനപ്പെട്ട ഭാഗമാണ് കേരളത്തിലെ സാമൂഹിക മത നവീകരണ പ്രസ്ഥാനങ്ങൾ. പത്ത്‌ മുതൽ ഡിഗ്രി താളം വരെയുള്ള പൊതുപരീക്ഷകളിൽ ഈ ഭാഗത്തിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. പി എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ കൃത്യമായും വിശദമായും പഠിച്ചിരിക്കേണ്ട വിഷയമാണിത്. കേരളത്തിലെ സാമൂഹിക മത നവീകരണ പ്രസ്ഥാനങ്ങളെ കുറിച്ചറിയാൻ സഹായിക്കുന്ന പഠന സാമഗ്രിയാണ് ഇവിടെ നൽകിയിരിക്കുന്നത്.

SNDP (1904)

കേരള നവോത്ഥാന നായകൻ എന്നറിയപ്പെടുന്ന ശ്രീ നാരായണ ഗുരുവാണ് SNDPയുടെ സ്ഥാപകൻ.1903 മെയ് 15 നാണ് SNDP സ്ഥാപിച്ചത്. വാവൂട്ട് യോഗം എന്നറിയപ്പെടുന്ന അരുവിപ്പുറം ക്ഷേത്രയോഗമാണ് SNDPയുടെ മുൻഗാമി എന്നറിയപ്പെടുന്നത്. SNDP യുടെ സ്ഥിരം അധ്യക്ഷനാണ് ശ്രീ നാരായണ ഗുരു.കൊല്ലം ജില്ലയിലാണ് SNDP യുടെ ആസ്ഥാനം.SNDP യുടെ മുഖപത്രമാണ് വിവേകോദയം (1904). വിവേകോദയം ആദ്യം ആരംഭിച്ചത് കുമാരനാശാനാണ്. വിവേകോദയത്തിൻ്റെ ആദ്യ എഡിറ്റർ എം.ഗോവിന്ദനാണ്. SNDP യുടെ ഇപ്പോഴത്തെ മുഖപത്രം യോഗനാദം എന്ന പേരിലാണ് അറിയപ്പെടുന്നത്.

DRDO DIPAS നിയമനം 2023 – അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്!

സമത്വ സമാജം (1836 )

കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ സമത്വ സമാജം രൂപീകരിച്ചത് അയ്യാ വൈകുണ്ഠ സ്വാമികളാണ്. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച മതമാണ് അയ്യാ വഴി. അയ്യാവഴിയുടെ ചിഹ്നം തീ ജ്വാല വഹിക്കുന്ന താമരയാണ്. സമത്വ സമാജം സ്ഥാപിച്ചത് തമിഴ്നാട്ടിലെ ശുചിന്ദ്രം എന്ന സ്ഥലത്താണ്.

നായർ സമാജം (1907 )

കേരളീയ നായർ സമാജം സ്ഥാപിച്ചത് സി. കൃഷ്‌ണപിള്ളയാണ്. 1907ലാണ് കേരളീയ നായർ സമാജം സ്ഥാപിതമായത്. വിവാഹം നിയമാനുസൃതമാക്കൽ, പുരുഷന്റെ സമ്പാദ്യം ഭാര്യക്കും കുട്ടികൾക്കും അവകാശപ്പെട്ടതായി വ്യവസ്ഥ ചെയ്യൽ, കുടുംബ ഭാഗം അനുവദിക്കൽ , പുരുഷന്റെ സ്വത്തിനുമേൽ ഭാര്യക്ക് അവകാശം ഉറപ്പ് വരുത്തൽ എന്നീ ആവശ്യങ്ങൾ ലക്ഷ്യമിട്ട് രൂപീകൃതമായ പ്രസ്ഥാനമാണിത്.

നായർ സർവീസ് സൊസൈറ്റി ( NSS ) 1914

1914 ഒക്ടോബർ 31 മന്നത്ത്‌ പത്മനാഭൻ ആണ് നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ചത്. പെരുന്ന, കോട്ടയം  ആണ് NSS ആസ്ഥാനം. കെ കേളപ്പൻ ആയിരുന്നു ആദ്യ പ്രസിഡണ്ട്.നായർ സർവീസ് സൊസൈറ്റിയുടെ ആദ്യകാലനാമം നായർ ഭൃത്യജനസംഘം എന്നായിരുന്നു. ഗോപാല കൃഷ്ണ ഗോഖലയുടെ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിലാണ് NSS രൂപീകരിച്ചിരിക്കുന്നത്. അഖിലാണ്ഡമണ്ഡലം എന്ന പാർത്ഥനാഗീതം രചിച്ചത് പന്തളം കെ.പി രാമൻ പിള്ളയാണ്.

KERALA PSC UNIVERSITY ASSISTANT STUDY MATERIAL 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം– 1

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here