Kerala PSC University Assistant Study Material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 3

0
327
kerala psc university assistant study material 2023 - സാമൂഹിക മത നവീകരണ
kerala psc university assistant study material 2023 - സാമൂഹിക മത നവീകരണ

സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 3

സഹോദര സംഘം

സഹോദര സംഘം സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ ആണ്. ജാതി വേണ്ട, ദൈവം വേണ്ടമനുഷ്യന് വേണം ധർമ്മം എന്ന് പറഞ്ഞത് സഹോദരൻ അയ്യപ്പനാണ്. ജാതി രാക്ഷസന്റെ വൈക്കോൽ പ്രതിമ ഉണ്ടാക്കി ദഹനം നടത്തിയ സംഘടനയാണ്(1917 ) സഹോദര സംഘം. സഹോദര സംഘത്തിന്റെ മുഖപത്രമാണ് സഹോദരൻ. എറണാകുളം മട്ടാഞ്ചേരിയിലാണ് സഹോദരൻ പത്രം ആരംഭിച്ചത്. മനുഷ്യന്മാരെല്ലാം സഹോദരന്മാർ ആകുന്നു എന്നതാണ് സഹോദരൻ പത്രത്തിന്റെ ആപ്തവാക്യം.

കേരള പുലയ മഹാസഭ (1970 )

കേരള പുലയ മഹാസഭ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് പി .കെ . ചാത്തൻ മാസ്റ്ററാണ്. കേരള പുലയ മഹാസഭയുടെ മുഖപത്രമാണ് നയലപം. വെങ്ങാനൂർ ആണ് ആദ്യമായി കേരള പുലയ മഹാസഭയുടെ ആദ്യ ശാഖാ ആരംഭിച്ചത്.

കർമ്മലേറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (1831)

CMI സന്യാസി സംഘം മാന്നാനത്ത്‌ സ്ഥാപിച്ചത് കുര്യാക്കോസ് ഏലിയാസ് ചാവറയാണ്. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്റ്റൻ സന്യാസി സഭയാണ് കർമ്മലേറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ്. അമലോത്ഭവദാസ സംഘം സ്ഥാപിച്ച വ്യക്തിയാണ് ചാവറയച്ചൻ.

ശബരി ആശ്രമം ( 1923)

ഹരിജൻ വിദ്യാർത്ഥികൾക്കായി റ്റി.ആർ കൃഷ്ണ സ്വാമി അയ്യരാണ് ശബരി ആശ്രമം സ്ഥാപിച്ചത്. പാലക്കാടുള്ള ശബരി ആശ്രമാണ് കേരളത്തിലെ സബർമതി എന്നറിയപ്പെടുന്നത്.

ഹിന്ദു പുലയ സമാജം (1917)

1917ൽ കുറുമ്പൻ ദൈവത്താനാണ് ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്.പുലയ ഗീതങ്ങളുടെ പ്രചാരകൻ എന്നറിയപ്പെടുന്ന വ്യക്തിയാണ്  കുറുമ്പൻ ദൈവത്താൻ. അയ്യൻകാളിയുടെ മാനേജരായി പ്രവർത്തിച്ച നവോത്ഥാന നായകനാണ് കുറുമ്പൻ ദൈവത്താൻ. ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ബാബു പോൾ എഴുതിയ നവോത്ഥാനത്തിന്റെ സൂര്യതേജസ് എന്ന ജീവചരിത്രം കുറുമ്പൻ ദൈവത്താനെ പറ്റിയുള്ളതാണ്.

ഈഴവ സംഘം

മഹാ ഈഴവ സംഘം 1896 ൽ ഡോ.പല്പുവിന്റെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. മലബാർ എക്കണോമിക് യൂണിയൻ സ്ഥാപിച്ചത് ഡോ.പല്പുവാണ്.  ഈഴവ സമാജം രൂപീകരിച്ച നവോഥാന നായകനാണ് ടി.കെ മാധവൻ.

കൊച്ചിൻ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി

കൊച്ചിൻ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത് മുഹമ്മദ് അബദുറഹിമാൻ സാഹിബാണ് സ്ഥാപിച്ചത്. കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് മുഹമ്മദ് അബ്‌ദു റഹ്മാൻ സാഹിബാണ്. മുഹമ്മദ് അബ്‌ദു റഹ്മാൻ സാഹിബിനെ കുറിച്ച് മരണമില്ലാത്ത മനുഷ്യൻ എന്ന കവിത രചിച്ചത് അക്കിത്തം അച്യുതൻ നമ്പൂതിരിയാണ്.

kerala psc university assistant study material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 2

മുഹമ്മദിയ  സഭ

സയ്യിദ് സനാഉള്ള മക്തി തങ്ങളാണ് കണ്ണൂരിൽ മുഹമ്മദിയ സഭ സ്ഥാപിച്ചത്. കേരള മുസ്ലിം നവോത്ഥാനത്തിന്റെ മുൻഗാമി മക്തി തങ്ങളാണ്.

തിരുവിതാംകൂർ ചേരമർ മഹാസഭ ( 1921)

പാമ്പാടി ജോൺ ജോസഫ് 1921 ജനവരി 14 ന് സ്ഥാപിച്ചു.പാമ്പാടി ജോൺ  ജോസഫ് ആണ്. ഗോത്രപരമായി സംഘടിക്കു മതപരമല്ലാതെ എന്നതാണ് സംഘടനയുടെ മുദ്ര്യവാക്യം.

ആത്മ ബോധോദയ സംഘം

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ [പോരാടുന്നത്തിനായി സ്ഥാപിച്ച സംഘടനയാണ് ആത്മ ബോധോദയ സംഘം. ശുഭാനന്ദ  ഗുരുദേവനാണ് സംഘം സ്ഥാപിച്ചത്. ആത്മ ബോധോദയ സംഘത്തിന്റെ ആസ്ഥാനം മാവേലിക്കരയിലെ ചെറുകോലാണ്.

അന്ത്യജോദ്ധരണ സംഘം (1927)

അന്ത്യജോദ്ധരണ സംഘത്തിന്റെ ആദ്യ സെക്രട്ടറിയാണ് കെ. കേളപ്പൻ. 1927ൽ  പാറൻ സ്ക്വയറിൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ച സംഘടനയാണ്. അന്ത്യജോദ്ധരണ സംഘത്തിന്റെ ആദ്യ പ്രസിഡണ്ട് സി. കൃഷ്ണനാണ്.

ബ്രഹ്മപ്രത്യക്ഷ സാധു ജന പരിപാലന സംഘം (1912 )

കാവാരികുളം കണ്ടൻ കുമാരനാണ് ബ്രഹ്മപ്രത്യക്ഷ സാധു ജന പരിപാലന സംഘം സ്ഥാപിച്ചത്‌. 1912 ലാണ് പ്രസ്തുത സംഘടന സ്ഥാപിക്കുന്നത്. തിരുവിതാകൂറിലെ പറയ സമൂഹത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ സംഘടനയാണ് ബ്രഹ്മപ്രത്യക്ഷ സാധു ജന പരിപാലന സംഘം.

മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങൾ

ഹിമയത്തുൾ ഇസ്ലാം സഭ (1889 )

കേരളത്തിലെ ആദ്യ മുസ്ലിം നവോത്ഥാന പ്രസ്ഥാനമാണ് ഹിമയത്തുൾ ഇസ്ലാം സഭ.1889 ൽ കോഴിക്കോട് വച്ചാണ് സംഘടന രൂപം കൊണ്ടത്. മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി മലബാർ മേഖലയിൽ പ്രവർത്തിച്ച  സംഘടനയാണ്.

ഹിദായത്തുൾ മുസ്ലിമീൻ  സഭ

മുസ്ലിം  നവോത്ഥാനത്തിന്റെ ഭാഗമായി ഏറനാട് കേന്ദ്രികരിച്ച് പ്രവർത്തിച്ച സംഘടനയാണ്. ഹിദായത്തുൾ മുസ്‌ലിമീൻ  സഭ 1897 മഞ്ചേരിയിൽ സ്ഥാപിതമായി.

സ്ത്രീകളും സംഘടനകളും

എ.വി കുട്ടിമാളു ‘അമ്മയാണ് മലബാറിൽ സ്വദേശി പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സംഘടനയാണ് ദേശസേവിക സംഘം (1938). യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ട് ആയിരുന്നു പാർവതി നെന്മേനി മംഗലം. അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് പാർവതി നെന്മേനി മംഗലം. ചേറ്റുപുഴയിലാണ് അന്തർജന സമാജം രൂപീകൃതമായത്. ആര്യ പള്ളമാണ് കാത് മുറി പ്രസ്ഥനത്തിന്റെ നേതാവ്.

kerala psc university assistant study material 2023 – സാമൂഹിക മത നവീകരണ പ്രസ്ഥാനം ഭാഗം- 3

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here