കൊച്ചി മെട്രോ റെയിൽ  നിരവധി ഒഴിവുകൾക്കായുള്ള അറിയിപ്പ്!

0
464
കൊച്ചി മെട്രോ റെയിൽ  നിരവധി ഒഴിവുകൾക്കായുള്ള അറിയിപ്പ്!
കൊച്ചി മെട്രോ റെയിൽ  നിരവധി ഒഴിവുകൾക്കായുള്ള അറിയിപ്പ്!

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും അതിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി സംയോജിപ്പിച്ചിട്ടുള്ള ഇന്ത്യാ ഗവൺമെന്റിന്റെയും കേരള സർക്കാരിന്റെയും 50:50 സംയുക്ത സംരംഭമായ KMRL പുതിയ ഒഴിവുകളുടെ വിജ്ഞാപനത്തിനായുള്ള അറിയിപ്പ് പുറത്തിറക്കി. ഇനി 4 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാനായി KMRL വെബ്‌സൈറ്റിൽ അവസരം ലഭ്യമാണ്. അതായത് സെപ്റ്റംബർ 28 തീയതി യിലോ അതിനുള്ളിലോ ഇ അവസരം പ്രേയോജനപ്പെടുത്താൻ KMRL അവസരം ഒരുക്കുന്നു.

കേരള ദേവസ്വം ബോർഡ് LD ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2  ആൻസർ കീ പ്രസിദ്ധീകരിച്ചു!

Executive (HR)-(E1)/ Asst. Executive (HR)-(E0) , Junior Engineer (Auto CAD- Civil) ,Assistant (HR & Admin) എന്നീ തസ്തികയുടെ വിജ്ഞാപനത്തിനായാണ് KMRL അറിയിപ്പ് വന്നിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ റെഗുലർ ബിരുദവും കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും AICTE അംഗീകൃത സ്ഥാപനത്തിൽ/സർവകലാശാലയിൽ നിന്ന് HR-ൽ സ്പെഷ്യലൈസേഷനോടെ രണ്ട് വർഷത്തെ മുഴുവൻ സമയ റെഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് MBA (HR) ബിരുദം / PG ഡിപ്ലോമ ഇൻ മാനേജ്മെന്റ് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നാണ് KMRL അപേക്ഷ ക്ഷണിക്കുന്നത് . അതോടൊപ്പം തന്നെ നിയമത്തിൽ ബിരുദമുള്ളവർക്കും, സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയവർക്കും ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ , മാനേജ്മെന്റ് എന്നിവയിൽ (ബിബിഎ) യോഗ്യത ഉള്ളവർക്കും  ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (BSW)/ BA (സോഷ്യൽ വർക്ക്) യോഗ്യതയുള്ളവർക്കും നിശ്ചിത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനായി അവസരം ഒരുക്കിയിരിക്കുന്നു. 23 മുതൽ 35 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കായാണ് ഈ അവസരം.

Asst. Executive (HR)-(E0)- തസ്തികയ്ക്ക് Rs.30000 മുതൽ Rs.120000 രൂപ വരെയും , Executive (HR)-E1- തസ്തികയ്ക്കായ് Rs.40000 മുതൽ Rs.140000/- (IDA Scale) വരെയും , Junior Engineer (Auto CAD- Civil)  തസ്തികയ്ക്ക്  S1, Rs.33750 മുതൽ Rs.94400(IDA) രൂപ വരെയും,Assistant (HR & Admin) NE3 തസ്തികയ്ക്കായി Rs.20000 മുതൽ 52300(IDA) വരെയും പ്രതിഫലം നൽകുന്നു.

DRDO റിക്രൂട്ട്മെന്റ് 2022 | പ്രതിമാസം Rs. 54000 രൂപ | റിസർച്ച് അസ്സോസിയേറ്റ് ആകാം!

എഴുത്തുപരീക്ഷയ്ക്കും കൂടാതെ/അല്ലെങ്കിൽ അഭിമുഖത്തിനും വേണ്ടി അപേക്ഷകരെ ഷോർട്ട്ലിസ്റ്റ്   ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രം അഭിമുഖത്തിനായി  KMRL-ൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴി അറിയിക്കുന്നു . KMRL വെബ്സൈറ്റിലെ ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാൻ ഈ  അറിയിപ്പിനൊപ്പം നിർദ്ദേശിക്കുന്നു. അതോടൊപ്പ തന്നെ അനുബന്ധ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യുവാനും ഇതോടൊപ്പം നിർദ്ദേശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here