100 രൂപ ദീപാവലി കിറ്റുകൾ വിതരണം ചെയ്യും: സർക്കാർ പ്രഖ്യാപനം!!!

0
48
100 രൂപ ദീപാവലി കിറ്റുകൾ വിതരണം ചെയ്യും: സർക്കാർ പ്രഖ്യാപനം!!!
100 രൂപ ദീപാവലി കിറ്റുകൾ വിതരണം ചെയ്യും: സർക്കാർ പ്രഖ്യാപനം!!!

100 രൂപ ദീപാവലി കിറ്റുകൾ വിതരണം ചെയ്യും: സർക്കാർ പ്രഖ്യാപനം!!!

ദീപാവലി അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് ആനന്ദ് റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. സാധാരണ കിറ്റിൽ ലഭിക്കുന്ന സാധനങ്ങളായ പഞ്ചസാര, പയറുവർഗങ്ങൾ, പാചക എണ്ണ തുടങ്ങിയവയോടൊപ്പം മൈദ, പോഹ എന്നിവയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഒക്ടോബർ 25 മുതൽ നവംബർ 30 വരെ കിറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും. കിറ്റുകളിൽ 1 കിലോ പഞ്ചസാര, 1 ലിറ്റർ പാചക എണ്ണ, അര കിലോ റവ, ചേന ദാൽ, മൈദ, പോഹ എന്നിവയെല്ലാം ഉൾപ്പെടുമെന്ന് മഹാരഷ്ട്ര മുഖ്യമത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. കഴിഞ്ഞ വർഷം ഷിൻഡെ സർക്കാർ ദീപാവലി കിറ്റിനായി മുടക്കിയത് 513 കോടി രൂപയാണെങ്കിൽ, ഈ വർഷം മുടക്കുന്നത് 530.19 കോടി രൂപയാണ്. കഴിഞ്ഞ വർഷം വാഗ്ദ്ധാനം ചെയ്ത കിറ്റുകളുടെ വിതരണം വൈകുകയും ചിലർക്ക് കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയും ചെയ്തതോടെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഈ വർഷം വിമർശനങ്ങൾ അടിച്ചമർത്തി മികച്ച ഭക്ഷ്യവസ്തുക്കൾ ലഭിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസം.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here