പുതിയ അപ്ഡേറ്റ് ! UPI പേയ്മെന്റുകൾ ഇനി ക്രെഡിറ്റ് കാർഡിലും… നിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടതും ഇവിടെ!!!

0
48
പുതിയ അപ്ഡേറ്റ് ! UPI പേയ്മെന്റുകൾ ഇനി ക്രെഡിറ്റ് കാർഡിലും... നിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടതും ഇവിടെ!!!
പുതിയ അപ്ഡേറ്റ് ! UPI പേയ്മെന്റുകൾ ഇനി ക്രെഡിറ്റ് കാർഡിലും... നിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടതും ഇവിടെ!!!

പുതിയ അപ്ഡേറ്റ് ! UPI പേയ്മെന്റുകൾ ഇനി ക്രെഡിറ്റ് കാർഡിലുംനിർദ്ദേശങ്ങളും അറിഞ്ഞിരിക്കേണ്ടതും ഇവിടെ!!!

ഇന്ത്യയിലെ UPI ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് UPI പേയ്‌മെന്റുകൾ നടത്തവുന്നതാണ്. തങ്ങളുടെ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) കമ്പനി പങ്കാളിത്തം എടുത്തിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ  റുപേ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ പേയുമായി ലിങ്ക് ചെയ്ത് റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ വ്യാപാരികൾക്കും പേയ്‌മെന്റ് ചെയ്യാവുന്നതാണ്.

റിപ്പോർട്ട് പ്രകാരം ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. കൂടുതൽ ബാങ്കുകൾ ഈ സേവനം ഉടൻ ലഭ്യമാക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

ഈ സേവനം ലഭിക്കാനായി ഗൂഗിൾ പേയിൽ റുപേ ക്രെഡിറ്റ് നൽകേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലിലെ “rupay credit card on upi” എന്ന ഓപ്‌ഷനിൽ സെലക്ട് ചെയ്തതിനു ശേഷം റുപേ ക്രെഡിറ്റ് കാർഡ് നൽകിയ ബാങ്ക് ക്ലിക്ക് ചെയ്യുക.

ശേഷം, ഉപയോക്താക്കൾ കാർഡ് നമ്പറും കാർഡ് കലഹരണപ്പെടുന്ന തിയതിയും, ബാങ്കിൽ നിന്നുള്ള ഒടിപിയും നൽകുക. ശേഷം, യുപിഐ പിൻ നിർമിക്കേണ്ടതുണ്ട്. ശേഷം, ഉപയോക്താക്കൾ അവരുടെ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണമിടപാടുകൾ ചെയ്യാവുന്നതാണ്. മറ്റ് യുപിഐ ഇടപാടുകൾക്ക് ചെയ്യുന്നതുപോലെ നേരത്തെ സജ്ജീകരിച്ച യുപിഐ പിൻ നൽകിയാൽ മാത്രം മതി.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here