ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ!!!നിങ്ങൾ ഇത് അറിയാതെ പോകരുത് !!!
2023 ഒക്‌ടോബർ മാസത്തേക്ക് കാലെടുത്ത് വെക്കുകയാണ് നമ്മൾ. ഈ പുതിയ മാസം നിരവധി സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്നു , ഓരോന്നും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ ഉള്ള വല്യ കാര്യങ്ങളാണ് . LPG വിലയിലെ ഏറ്റക്കുറച്ചിലുകൾ മുതൽ ടാക്സ് നിയമങ്ങളിലെ മാറ്റങ്ങളും 2,000 രൂപ നോട്ടുകളുടെ അവസാന ദിവസം അത്പോലെ നിങ്ങൾ സ്രെധിക്കേണ്ട അഞ്ചു കാര്യങ്ങൾ ഇതാ;
1.LPG സിലിണ്ടർ വില ക്രമീകരണം
എൽപിജി വിലകൾ എല്ലാ മാസത്തെ പോലെ പരിഷ്‌ക്കരിച്ചേക്കും , ഇത് നിങ്ങളുടെ ബജറ്റിനെ ബാധിച്ചേക്കാം. സർക്കാർ അടുത്തിടെ എൽപിജി സിലിണ്ടർ വില 200 രൂപ കുറച്ചു.എങ്കിലും 2023 ഒക്ടോബർ 1 ന് വിലയിൽ കൂട്ടലുകൾ പ്രതീഷിക്കുന്നു ഈ ആശ്വാസത്തിന് മറുപടിയായി എന്തെങ്കിലും ക്രമീകരണങ്ങൾക്കായി ശ്രദ്ധിക്കുക.
2.TCS നിയമങ്ങൾ പ്രാബല്യത്തിൽ വരും
ഒക്‌ടോബർ 1 മുതൽ പുതിയ നികുതി ശേഖരണം (TCS) നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഫോറിൻ സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ട് ,ക്രിപ്‌റ്റോകറൻസി,എന്നിവയുൾപ്പെടെയുള്ള വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ഈ നിയന്ത്രണങ്ങൾ ബാധിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശയാത്ര നടത്തുന്ന എല്ലാവർക്കും ഇത് ബാധകം.
3.2000 രൂപ നോട്ടുകൾ ഇനി ഉപയോഗ ശൂന്യം
വർഷാദ്യം മെയ് 19 ന് 2000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഈ നോട്ടുകൾ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഉള്ള സമയപരിധി 2023 സെപ്റ്റംബർ 30-ന് അവസാനിക്കും.അതിനാൽ ഒക്ടോബര് മുതൽ അത് ഉപയോഗശൂന്യം.
4.ജനന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ ഇനി ഒറ്റ രേഖ
ഒക്‌ടോബർ 1 മുതൽ ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) നിയമം, 2023 പ്രാബല്യത്തിൽ വരും. ഇത് ജനന സർട്ടിഫിക്കറ്റുകളിൽ കാര്യമായ മാറ്റം കൊണ്ടുവരും.സ്‌കൂൾ പ്രവേശനം,ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾ, വോട്ടർ രജിസ്‌ട്രേഷൻ, ആധാർ നമ്പർ നൽകൽ, വിവാഹ രജിസ്‌ട്രേഷൻ, സർക്കാർ ജോലി നിയമനങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഒറ്റ രേഖയായി ഒരു ജനന സർട്ടിഫിക്കറ്റ് പ്രവർത്തിക്കും.
5.സ്മോൾ സേവിംഗ് സ്കീം അപ്ഡേറ്റുകൾ വരും
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), അല്ലെങ്കിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) പോലെയുള്ള സർക്കാർ സേവിംഗ്സ് സ്കീമുകളിൽ നിങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ,2023 ഒക്ടോബറിന് പ്രാധാന്യമുണ്ട്. ആധാറും പാൻ കാർഡും അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ സസ്പെൻഷൻ നേരിടേണ്ടി വന്നേക്കാം.