ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾ ഓൺലൈൻ അഡിക്ഷനുമായി പൊരുതുന്നു!!

0
1235
STUDENTS ONLINE ADDICTION
STUDENTS ONLINE ADDICTION

ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ, ഇത് ഒരു സംഭവമല്ലെന്ന് കുട്ടികളുടെ മാനസികരോഗ വിദഗ്ധർ പറയുന്നു

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നമ്മുടെ കുട്ടികൾ ഓൺലൈൻ പഠനത്തിൽ നിന്ന് മാറി ഓഫ്‌ലൈനായി പഠിക്കുകയാണ്.  എന്നാൽ പല വിദ്യാർത്ഥികളും അവരുടെ ഓൺലൈൻ ആസക്തികളിൽ നിന്ന് പുറത്തുവരാൻ പാടുപെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.  തിരുവനന്തപുരത്തുള്ള ഒരു വിദ്യാർത്ഥിനി ജീവനോടിക്കയത് കൊറിയൻ ബാൻഡുകളോടുള്ള ആസക്തി അവസാനിപ്പിക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും അതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും തന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ  കുറിപ്പിൽ കുറിച്ചിരിക്കുന്നു.

കുട്ടികളുടെ മനോരോഗ വിദഗദ്ധർ പറയുന്നത് “ഓൺലൈൻ ക്ലാസുകൾ അവസാനിച്ചത് മൂലം ഇനിയും കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് പറയുന്നത്”.ഓൺലൈൻ ഗെയിമുകളോടും സംഗീതത്തോടുമുള്ള ആസക്തി അവസാനിപ്പിക്കാൻ കഴിയാത്തതിൽ ചില വിദ്യാർത്ഥികൾ തന്നെ ആശങ്കാകുലരാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചൈൽഡ് സൈക്യാട്രിസ് ഡോ.ആർ.ജയപ്രകാശ് പറഞ്ഞു.

തിരുവനന്തപുരത്ത് ആത്മഹത്യാ ചെയ്‌ത വിദ്യാർത്ഥിനി തൻ്റെ അമ്മയോട് ഓൺലൈൻ അഡിക്ഷനിൽ നിന്ന് പുറത്തുവരാൻ സാധിക്കുന്നില്ലെന്നും അത് പഠനത്തെ ബാധിക്കുന്നു എന്നും പറഞ്ഞിരുന്നു.

മറ്റൊരു ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത് ഇങ്ങനെയാണ്”തൻ്റെ മകൾ ഓൺലൈനായി നൃത്തവും പാട്ടും പടിക്കുന്നുണ്ടെന്നും കരുതിയതായി പറയുന്നു എന്നാൽ അടുത്തിടെ ഒരു പെൺകുട്ടി ആത്മഹത്യാ ചെയ്‌ത സാഹചര്യത്തിൽകൊറിയൻ ബാൻഡുകളോടുള്ള ആസക്തി തന്റെ മകളും ഓൺലൈൻ കണ്ടെന്റുകളുടെ  അടിമയാണെന്ന് അയാൾ മനസ്സിലാക്കി എന്ന് പറയുന്നു.”

പ്രൈമറി ക്ലാസുകൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ കൺസൾട്ടേഷൻ തേടുന്നുണ്ടെന്ന് ഡോ.ജയപ്രകാശ് പറഞ്ഞു.  കഴിഞ്ഞ അധ്യയന വർഷത്തിൽ ഒരു വർഷം നീണ്ട ഓഫ്‌ലൈൻ ക്ലാസുകൾക്ക് ശേഷം അവസാന വർഷ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തിയപ്പോൾ കേസുകൾ കുതിച്ചുയർന്നു.മാതാപിതാക്കളാണ് അവരുടെ സ്വഭാവ മാറ്റത്തിന് പ്രധാന പങ്ക്‌വഹിക്കുന്ന ആളുകൾ. അഡിക്ഷനുള്ള കുട്ടികളെ  വഴക്ക് പറയാതെ വീട്ടിലുള്ള കൗൺസിലിംഗിലൂടെയും കുട്ടികളെ ഓൺലൈൻ ആസക്തിയിൽ നിന്ന് പുറത്തു കൊണ്ടുവരാൻ സാധിക്കും.  

LEAVE A REPLY

Please enter your comment!
Please enter your name here