PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -1

0
334
PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം - ഭാഗം -1
PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം - ഭാഗം -1

തിരുവിതാംകൂർ രാജവംശം ആദ്യം അറിയപ്പെട്ടിരുന്ന പേര് തൃപ്പാപ്പൂർ സ്വരൂപം എന്നായിരുന്നു. വഞ്ചിഭൂപതിമാർ എന്നറിയപ്പെട്ടിരുന്നവരും തിരുവിതാംകൂർ രാജവംശം ആണ്. ചട്ടവരിയോലകളാണ് തിരുവിതാകൂറിലെ ആദ്യ നിയമ സംഹിത. ആധുനിക തിരുവിതാംകൂർ രാജവംശം സ്ഥാപിച്ചത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.വഞ്ചിശ മംഗളം ആണ് തിരുവിതാകൂറിന്റെ ദേശിയ ഗാനം.

തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ ദളവമാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. തിരുവിതാംകൂറിൽ പതിവുകണക്ക് സമ്പ്രദായം ( ബഡ്ജറ്റ് ) ഏർപ്പെടുത്തിയത് മാർത്താണ്ഡ വർമ്മയാണ്. 1750  ജനുവരി 3 നാണ് മാർത്താണ്ഡ വർമ്മ തൃപ്പടിദാനം നടത്തിയത്. മാർത്താണ്ഡ വർമ്മ 1741 ആഗസ്ത് 10 നു ആണ് കുളച്ചൽ യുദ്ധം നടന്നത്. ഡച്ചുകാരുടെ ശക്തിയെ തകർത്ത യുദ്ധം ആണ് കുളച്ചൽ യുദ്ധം. ഡച്ച് സൈന്യാധിപൻ ക്യാപ്റ്റൻ ഡിലനോയിയെ തോൽപിച്ചാണ് മാർത്താണ്ഡ വർമ്മ കുളച്ചൽ യുദ്ധത്തിൽ വിജയിച്ചത്.

കിഴവൻ രാജ എന്നായറിപ്പിട്ടിരുന്ന രാജാവാണ് കാർത്തികതിരുനാൾ രാമവർമ്മ, ധർമ്മ രാജാവെന്നു ചരിത്രത്തിൽ അറിയപ്പെട്ടിരുന്നതും അദ്ദേഹമാണ്. തിരുവിതാകൂറിന്റെ അതിർത്തിയിൽ നെടുംകോട്ട പണിത ഭരണാധികാരി ധർമ്മ രാജാവാണ്. തിരുവിതാകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ വ്യക്തിയാണ്  കാർത്തികതിരുനാൾ രാമവർമ്മ.

PSC University Assistant Study Material 2023- യൂറോപ്യന്മാരുടെ വരവ് !

ദിവാൻ പദവി സ്വികരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ രാജ കേശവ ദാസാണ്. തിരുവനന്തപുരം നഗരത്തെ ചാല കമ്പോളം, ആലപ്പുഴ നഗരം, ആലപ്പുഴ തുറമുഖം, എം.സി  റോഡ് എന്നിവ പണികഴിപ്പിച്ച വ്യക്തിയാണ് രാജ കേശവ ദാസ്. തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും ദുർബലനായ ഭരണാധികാരിയാണ് എന്നറിയപ്പെട്ടിരുന്ന വ്യക്തിയാണ് അവിട്ടം തിരുനാൾ ബാലരാമവർമ്മ.

അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ശക്തനായ മന്ത്രി ആയിരുന്നു വേലുത്തമ്പി ദളവ. തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നടത്തിയ വ്യക്തിയാണ് വേലുത്തമ്പി ദളവ. കൊച്ചിയിലെ പാലിയത്തച്ഛന്റെ സഹായത്തോടെയാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം  നടത്തിയത്.1809 ജനുവരി 11 നാണ്  വേലുത്തമ്പി ദളവ പ്രസിദ്ധമായ  കുണ്ടറ വിളംബരം നടത്തിയത്.

തിരുവിതാംകൂറിൽ പോലീസ് സേനക്ക് തുടക്കം കുറിച്ച ദിവാനാണ് ഉമ്മിണിത്തമ്പി. തിരുവിതാംകൂറിൽ നീതി ന്യായ നിർവഹണത്തിനായി ഇൻസുവാഫ് കച്ചേരികൾ എന്ന കോടതികൾ സ്ഥാപിച്ച ദിവാനാണ്. തിരുവിതാം കൂറിലെ ആദ്യ വനിതാ ഭരണാധികാരിയാണ്  ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായ്.

തിരുവിതാംകൂറിൽ ഏറ്റവും കുറച്ച് കാലം ഭരണം നടത്തിയ വ്യക്തി. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരിയാണ്. 1812 ഡിസംബർ 5 നാണ് തിരുവിതാകൂറിൽ അടിമ കച്ചവടം നിർത്തലാക്കിയത്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ പുത്രനാണ് സ്വാതി തിരുനാൾ തിരുവിതാകൂറിലെ ആദ്യ റസിഡന്റ് ദിവാനാണ് കേണൽ മൺറോ.

തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ ആണ്. ചട്ടവരിയോലകൾ എന്ന പേരിൽ നിയമ സംഹിത തയ്യാറാക്കിയ വ്യക്തിയാണ് കേണൽ മൺറോ. തിരുവിതാകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരനായിരുന്നു കേണൽ മൺറോ.

തിരുവിതാംകൂറിൽ  ആദ്യ റീജന്റ് ഭരണാധികാരി ആയിരുന്നു ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവതി ഭായ്. വിദ്യാഭ്യാസം ഗവണ്മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച ഭരണാധികാരിയാണ് ഗൗരി പാർവതി ഭായ്.വേളി കായലിനെയും കഠിനം കുളം കായലിനെയും ബന്ധിപ്പിക്കുന്ന കനാലായ  പാർവ്വതി പുത്തനാർ നിർമിച്ച ഭരണാധികാരിയാണ്. കൂലി ഇല്ലാത്ത ഊഴിയം വേല നിർത്തലാക്കിയത് പാർവ്വതി ഭായിയുടെ കാലത്തിലാണ്.

PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -1

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here