PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -2

0
318
PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം - ഭാഗം -2

PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -2:ദക്ഷിണ ഭോജൻ, ഗർഭശ്രീമാൻ  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവാണ് സ്വാതി തിരുനാൾ രാമവർമ്മ. 1829 – 1846 വരെയാണ് ഭരണ കാലഘട്ടം. ഹജൂർ കച്ചേരി കൊല്ലത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ശൂചിന്ദ്രം കൈമുക്ക് എന്ന പ്രാചിന ശിക്ഷാരീതി നിർത്തലാക്കിയ ഭരണാധികാരി യാണ്.

ഇംഗ്ലീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ച ഭരണാധികാരിയാണ്. സ്വാതി തിരുനാളിന്റെ കാലത്തിൽ വളർച്ച പ്രാപിച്ച കലയാണ് മോഹിനിയാട്ടം.തിരുവിതാംകൂർ സേനക്ക് നായർ ബ്രിഗ്രേഡ് എന്ന പേര് നൽകിയത് സ്വാതി തിരുനാൾ ആണ്‌.ആധുനിക തിരുവിതാംകൂറിന്റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്നത് സ്വാതി തിരുനാളിന്റെ കാലഘട്ടം ആണ്.

സ്വാതി തിരുനാൾ തിരുവിതാംകൂറിൽ ഇംഗ്ലീഷ് സ്കൂൾ 1834ൽ സ്ഥാപിച്ചു.സ്വാതി തിരുനാൾ ആണ് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്.കുതിരമാളിക പണികഴിപ്പിച്ച ഭരണാധികാരിയാണ് സ്വാതി തിരുനാൾ.

അടിമകളുടെ കുട്ടികൾക്ക് മോചനം നൽകി കൊണ്ട് വിളംബരം പുറപ്പെടുവിച്ച ഭരണാധികാരിയാണ് ഉത്രം  തിരുനാൾ മാർത്താണ്ഡവർമ്മ. ചാന്നാർ സ്ത്രീകൾക്ക് മാറുമറച്ച് വസ്ത്രധാരണം നടത്താനുള്ള അനുമതി നൽകിയ ഭരണാധികാരിയാണ് ഉത്രം  തിരുനാൾ മാർത്താണ്ഡവർമ്മ. പെൺകുട്ടികൾക്കായി പള്ളിക്കൂടം സ്ഥാപിച്ച ഭരണാധികാരി.

കേരള PSC Assistant Executive Engineer ഷോർട്ട് ലിസ്റ്റ് 2023 Out! റിസൾട്ട് Pdf ഡൗൺലോഡ് ലിങ്ക് ചുവടെ!!

കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് ആലപ്പുഴയിലാണ്.ആ സമയത്ത്‌ തിരുവിതാംകൂർ ഭരിച്ചിരുന്നത്  ഉത്രം തിരുനാളാണ്. ആലപ്പുഴയിൽ ആദ്യമായി കയർ ഫാക്ടറി സ്ഥാപിച്ചത് ജെയിംസ് ഡാറയും ഹെൻട്രി സ്‌മയിലും ചേർന്ന് 1859 സ്ഥാപിച്ചു.1865 ൽ  ആയില്യം തിരുനാൾ  രാമ വർമ്മയാണ് പണ്ടാരപ്പാട്ട വിളംബരം നടത്തിയ തിരുവിതാകൂർ രാജാവ്.

തിരുവിതാകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നും ഈ വിളബരം അറിയപ്പെടുന്നു. അതിന് ശേഷം ജന്മികുടിയാൻ വിളംബരം 1867ൽ നടത്തിയതും അദ്ദേഹം ആണ്. തിരുവിതാംക്കൂറിന് മാതൃക രാജ്യം പദവി ലഭിച്ച സമയത്തെ ഭരണാധികാരി ആയില്യം തിരുനാൾ ആണ്.1860ൽ ആയില്യം തിരുനാൾ രാജാവിന്റെ ദിവാനായ ടി. മാധവ റാവു തിരുവിതാംകൂറിൽ പൊതുമരാമത്ത്‌ വകുപ്പ് ആരംഭിച്ചു. തിരുവനന്തപുരത്ത്‌ പണികഴിപ്പിച്ച സെക്രട്ടറിയേറ്റ് പണി കഴിപ്പിച്ച ശില്പിയാണ് വില്യം ബാർട്ടൻ.

മുല്ലപെരിയാർ പാട്ടക്കരാർ എഴുതി തയ്യാറാക്കുന്ന സമയത്ത്‌ ഇതെന്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത്  എന്ന് വിശേഷിപ്പിച്ച ഭരണാധികാരിയാണ് വിശാഖം തിരുനാൾ രാമവർമ്മ. തിരുവിതാകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് വിശാഖം തിരുനാളിന്റെ ഭരണകാലത്താണ്. മരച്ചീനി  കൃഷി തിരുവിതാംകൂറിൽ പ്രോത്സാഹിപ്പിച്ച ഭരണാധികാരിയാണ് വിശാഖം തിരുനാൾ.

വിശാഖം തിരുനാൾ രാമവർമയാണ് തിരുവിതാംകുറിന്റെ പോലീസിനെയും നീതി നിർവഹണത്തെയും വേർതിരിച്ചത്.നാഞ്ചി നാടാണ് തിരുവിതാകൂറിന്റെ നെല്ലറ എന്നറിയപ്പെടുന്നത്.

മലയാളി മെമ്മോറിയൽ(1891), ഒന്നാം ഈഴവ മെമ്മോറിയൽ (1896) എന്നിവ സമർപ്പിക്കപ്പെട്ട തിരുവിതാകൂർ ഭരണാധികാരിയാണ് ശ്രീ മൂലം തിരുനാൾ രാമ വർമ്മ.1891 ജനുവരി 1 ന് മലയാളി മെമ്മോറിയൽ സമർപ്പിച്ചു. തിരുവിതാംകൂറിൽ ജന്മി- കുടിയാൻ റെഗുലേഷൻ ആക്ട് പാസ്സാക്കിയ ഭരണാധികാരി. തിരുവിതാകൂറിൽ  സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നടപ്പിലാക്കിയ ഭരണാധികാരി.

തിരുവിതാകൂറിൽ ലെജിസ്ലേറ്റീവ് കൗൺസിൽ വരുമ്പോഴുള്ള ഭരണാധികാരി ശ്രീ മൂലം തിരുനാൾ ആണ്.മുല്ലപെരിയാർ ഡാം  ഉദ്ഘടാനം ചെയ്തത് ഇദ്ദേഹമാണ്.ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിർത്തലാക്കിയ ഭരണാധികാരിയാണ് പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായ്.തിരുവനന്തപുരം പട്ടണം വൈദ്യുതികരിച്ച ഭരണാധികാരിയാണ്(1929 ).

ചിത്തിര തിരുനാളിന് പ്രായപൂർത്തിയാകുന്നത് വരെ 1924 മുതൽ 1931 വരെ തിരുവിതാകൂറിൽ റീജൻറ്റായി ഭരണം നടത്തി. തിരുവിതാംകൂറിൽ ഗ്രാമപഞ്ചായത്തുകൾ രൂപികരിച്ചു.സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ ഭരണാധികാരിയാണ്.തിരുവിതാംകൂറിൽ അവർണ്ണർക്ക് ക്ഷേത്ര നിരത്തുകളിലൂടെ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച ഭരണാധികാരിയാണ്.

ഗാന്ധിജി സന്ദർശിച്ച ഏക തിരുവിതാംക്കുർ ഭരണാധികാരിയാണ് പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായ്.തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി.

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.1936 ലെ പ്രസിദ്ധമായ ക്ഷേത്രവിളമ്പരം പുറപ്പെടുവിച്ച ഭരണാധികാരിയാണ് ചിത്തിര തിരുനാൾ.ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാകൂർ രാജാവാണ്.പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ഭരണാധികാരി.തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി.ഉത്തരവാദിത്ത പ്രക്ഷോഭ സമയത്തിലെ ഭരണാധികാരി ആയിരുന്നു.

PSC University Assistant Study Material 2023-മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിരതിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം – ഭാഗം -2

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here