ദിവാലി ഓഫറുമായി സർക്കാർ: നാട്ടിലെത്താൻ പ്രത്യേക ബസ് സെർവീസുകൾ!!!
അടുത്ത മാസം (നവംബർ) 12-ന് ദീപാവലി ആഘോഷിക്കാനിരിക്കെ, വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇവരുടെ യാത്ര സുഗമമാക്കാൻ തമിഴ്‌നാട് സർക്കാർ പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഈ വർഷത്തെ സ്‌പെഷ്യൽ ബസുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 28-ന് നടക്കുമെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് അറിയിച്ചു. ഉത്സവ സീസണിൽ പൊതുജനങ്ങൾക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കി മുൻവർഷത്തെപ്പോലെ ഈ വർഷവും 15,000 ബസുകൾ സർവീസ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. ചെന്നൈയിലെ തിരക്ക് ലഘൂകരിക്കാൻ മാധവരം, താംബരം, കോയമ്പേട്, കെകെ നഗർ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസുകളും ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു.
For KPSC JOB Updates – Join Our Whatsapp