വലിയ വാർത്ത : ഇപ്പോളും ഇവിടങ്ങളിൽ മദ്യമില്ല – കാരണമെന്താണ് ?
രണ്ട് വർഷമായി അബ്കാരി നയത്തിന്റെ ഭാഗമായിട്ടും ഐടി, വ്യവസായ പാർക്കുകൾ നിലവിൽ മദ്യം ഇല്ലാതെ തുടരുകയാണ്. ഐടി പാർക്കുകളിൽ മദ്യവിതരണ ലൈസൻസ് അനുവദിക്കുന്നതിനുള്ള സ്‌പെഷ്യൽ റൂൾ രൂപീകരണം ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്, വ്യവസായ പാർക്കുകളിലെ ലൈസൻസ് സംബന്ധിച്ച് എക്‌സൈസ്, വ്യവസായ വകുപ്പുകൾ തമ്മിൽ പ്രാഥമിക ചർച്ച നടന്നിട്ടില്ല. ഐടി വകുപ്പിൽ നിന്നാണ് ഈ ലൈസൻസുകളുടെ ആവശ്യം ഉയർന്നത്. സ്പെഷ്യൽ റൂളിന്റെ ആവശ്യമില്ലാത്തതിനാൽ എക്സൈസ് വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു.
Join Instagram For More Latest News & Updates