കുടിവെള്ള വിതരണം മെച്ചപ്പെടും; വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്ന് ഡിവിഷൻ കൂടി!!
സംസ്ഥാനത്ത് കുടിവെള്ള വിതരണ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ഇനി മൂന്നു പുതിയ ഡിവിഷനുകള്‍ കൂടി നിലവില്‍ വന്നു. ആലപ്പുഴ സര്ക്കിളിനു കീഴില്‍ പബ്ലിക് ഹെല്ത്ത് ഡിവിഷന് കായംകുളം, കണ്ണൂര്‍ സര്ക്കിളിനു കീഴില്‍ പ്രോജക്ട് ഡിവിഷന് കാഞ്ഞങ്ങാട്, കോട്ടയം സര്ക്കിളിനു കീഴില്‍ പ്രോജക്ട് ഡിവിഷന് മീനച്ചല്‍ മലങ്കര എന്നിവയാണ് ഇപ്പോൾ പുതുതായി നിലവില്‍ വന്നത്.
For More Updates Click Here To Join Our Whatsapp
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മേലധികാരിയായ മൂന്ന് ഡിവിഷനുകളില്‍ ജീവനക്കാരെ പുനര്വിന്യാസം വഴിയാണ് നിയമിച്ചിട്ടുള്ളത്. കായംകുളം പിഎച്ച് ഡിവിഷന്റെ പരിധിയില്‍ പിഎച്ച് സബ്ഡിവിഷന് എടത്വ, വാട്ടര്‍ സപ്ലൈ പ്രോജക്ട് സബ്ഡിവിഷന് ഹരിപ്പാട്, വാട്ടര്‍ സപ്ലൈ പ്രോജക്ട് സബ്ഡിവിഷന് ഹരിപ്പാട്, വാട്ടര്‍ സപ്ലൈ പ്രോജക്ട് സബ്ഡിവിഷന് മാവേലിക്കര എന്നീ ഓഫീസുകളെ ഉള്പ്പെടുത്തി വിന്യസിച്ചു.