KWA റിക്രൂട്ട്മെന്റ് 2022 | സോഫ്റ്റ്വെയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് | 35000 രൂപ വരെ ശമ്പളം!

കേരള വാട്ടർ അതോറിറ്റി സോഫ്റ്റ്‌വെയർ ടെക്‌നിക്കൽ അസിസ്റ്റന്റ് സ്റ്റാഫിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇ-അബാക്കസ് പിന്തുണയ്‌ക്കും ഐടി അനുബന്ധ പ്രവർത്തനങ്ങൾക്കും ഒരു വർഷത്തേ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സ്ഥാപനത്തിന്റെ പേര് Kerala Water Authority (KWA)
തസ്തികയുടെ പേര് സോഫ്റ്റ്‌വെയർ ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം 02
അവസാന തിയതി 06/09/2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

BCA / B.Sc (കമ്പ്യൂട്ടർ സയൻസ്) / B.Tech (ഐടി / കമ്പ്യൂട്ടർ സയൻസ്) / MCA /M.Sc (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം

SBI യിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ റിക്രൂട്ട്മെന്റ് | 30+ ഒഴിവുകൾ!

പ്രവൃത്തി പരിചയം:

അഡ്മിനിസ്ട്രേഷൻ ഒപ്പം കുറഞ്ഞത് 5 വർഷത്തെ ജാവ/ഒറാക്കിൾ ഡെവലപ്‌മെന്റ്/ഡാറ്റാബേസ് മെയിന്റനൻസ് എന്നിവയിൽ ആവശ്യമായ പരിചയം.

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 45 വയസാണ്

ശമ്പളം:

പ്രതിമാസം 35,000/-രൂപ

ആവശ്യമായ കഴിവുകൾ:
  • OraclePL/SQL ക്വയറിംഗ് കഴിവുകൾ
  • Oracle ഡാറ്റാബേസ് പതിവ് പരിപാലന കഴിവുകൾ
  • നല്ല റിപ്പോർട്ട് തയ്യാറാക്കാനുള്ള കഴിവ്
അപേക്ഷിക്കേണ്ടവിധം:

മുകളിലുള്ള തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ അപേക്ഷകൾ ഓൺലൈനായി കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kwa.kerala.gov.in) ബയോഡാറ്റയും ഒപ്പം സമർപ്പിക്കാം.

ഈ അറിയിപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തുപരീക്ഷയും അഭിമുഖവും വഴി  നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]