MCC റിക്രൂട്ട്മെന്റ് 2022 | അസോസിയേറ്റ് പ്രൊഫസർ ഒഴിവ് | 50,000 രൂപ വരെ ശമ്പളം!

MCC റിക്രൂട്ട്മെന്റ് 2022 | അസോസിയേറ്റ് പ്രൊഫസർ ഒഴിവ് | 50,000 രൂപ വരെ ശമ്പളം!

മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം.

സ്ഥാപനത്തിന്റെ /ബോർഡിൻറെ പേര്

മലബാർ കാൻസർ സെന്റർ (MCC)

തസ്തികയുടെ പേര്

അസോസിയേറ്റ് പ്രൊഫസർ

ഒഴിവുകളുടെ എണ്ണം

01

അവസാന തിയതി

07 ഒക്ടോബർ 2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

Google നിയമനം 2022 | മാനേജർ തസ്തികയിൽ ഒഴിവ് | അവസരം പാഴാക്കാതെ ഉടൻ  അപേക്ഷിക്കൂ!

വിദ്യാഭ്യാസ യോഗ്യത:

  1. Sc നഴ്സിംഗ്, Ph. D (N) എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മലബാർ കാൻസർ സെന്റർ (MCC) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം

പ്രവൃത്തി പരിചയം:

ഉദ്യോഗാർത്ഥികൾ M Sc നഴ്സിംഗ് കഴിഞ്ഞ് 8 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ അതിൽ 5 വർഷത്തെ കൊളീജിയറ്റ് പ്രോഗ്രാമിൽ അധ്യാപന പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി:

മലബാർ കാൻസർ സെന്റർ (MCC) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായ പരിധി 50 വയസാണ്. 50 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം:

മലബാർ കാൻസർ സെന്റർ (MCC) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം പ്രതിമാസം 50,000/- രൂപയാണ്.

അസോസിയേറ്റ് പ്രൊഫസർ സ്പെഷ്യാലിറ്റികൾ:

  • മാനസികാരോഗ്യ നഴ്സിംഗ്
  • കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്
  • പീഡിയാട്രിക്/ ചൈൽഡ് ഹെൽത്ത് നഴ്‌സിംഗ്
  • മെഡിക്കൽ/സർജിക്കൽ നഴ്‌സിംഗ്
  • ഒബ്‌സ്റ്റട്രിക്‌സ്/ ഗൈനക്കോളജി നഴ്‌സിംഗ്

കാലാവധി:

മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസസ് ആൻഡ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തുടക്കത്തിൽ 179 ദിവസത്തേക്ക് ആയിരിക്കും നിയമനം എന്നാൽ, തൃപ്തികരമായ പ്രകടനത്തിന് വിധേയമായി പരമാവധി 3 വർഷത്തേക്ക് തസ്തികയുടെ കാലാവധി നീട്ടാം

UST  റിക്രൂട്ട്മെന്റ്  (തിരുവനന്തപുരം) | ലീഡ് II – ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ്  ഒഴിവ് | ഇപ്പോൾ അപേക്ഷിക്കാം!

അപേക്ഷിക്കേണ്ടവിധം:

അപേക്ഷകർ MCC വെബ്‌സൈറ്റ് www.mcc.kerala.gov.in വഴി ഓൺലൈനായി അസോസിയേറ്റ് പ്രൊഫസർ തസ്‌തിആക്കിയിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 2022 ഒക്ടോബർ 07, വൈകുന്നേരം 5.00 ആണ്. ഈ സമയ പരിധിക്കു മുൻപ് തന്നെ അപേക്ഷ സമർപ്പിക്കുക.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]