പന്ത്രണ്ടാം ക്ലാസ് പാസായവർക് 1500ൽ പരം അവസരങ്ങളുമായി ടെക് ഭീമൻ എച് സി എൽ

0
999
HCL
HCL

കമ്പനി തങ്ങളുടെ ടെക്ബീ പോഗ്രാമിൽ ഉൾപ്പെടുത്തിയാണ് 1500ൽ പരം വരുന്ന പുതുമുഖങ്ങൾക്ക് ഈ അവസരമൊരുക്കുന്നത്

പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് പന്ത്രണ്ടാം ക്ലാസ് കഴിഞ് മുഴുവൻസമയ തൊഴിൽതേടുന്ന ഉദ്യോഗാര്ഥികള്ക്കായി ഒരുക്കുന്ന പ്രോഗ്രാമാണ് ടെക്ബീ.  12 മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിശീലന പരിപാടിയായ ടെക്ബി ഉദ്യോഗാർഥികള്‍ കഴിവുകളും ആശയവിനിമയവും അടിസ്ഥാനമാക്കിയുള്ള സമഗ്ര പരിശീലനത്തിന് വിധേയരാകും.  മാത്രമല്ല  അവരുടെ മൊത്തത്തിലുള്ള വിദ്യാഭ്യാസത്തിലും വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.  ഗണിതം ഒരു വിഷയമായിട്ട് 12ആം ക്ലാസ്സോ അല്ലെങ്കിൽ തത്തുല്യമായതോ പാസായവർക് ഇതിൽ അപേക്ഷിക്കാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

12 മാസം വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 1.7 മുതൽ 2.2 ലക്ഷം വരെ വാർഷിക ശമ്പളത്തിൽ കമ്പനിയിലേക്ക് ഉള്‍പ്പെടുത്തും.  വളരെ നേരത്തെ വിദ്യാർത്ഥികൾക്ക് കരിയർ ആരംഭിക്കാനുള്ള അവസരമാണ് ഇതുവഴി സംജാതമാകുന്നത്. തുടർന്ന് ജോലി ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന് ചേരാം. അടുത്ത തലമുറയുടെ ആവശ്യങ്ങൾ നന്നായി മനസിലാക്കുന്ന പ്രോഗ്രാം മികച്ച നിലവാരമുള്ള എൻജിനീയറിംഗ് ജോലിയുമായി സമന്വയിപ്പിച്ച് ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടാനുള്ള അവസരവും കമ്പനി വ്കധ്വാനം ചെയുന്നു.

TCS iBegin കൊച്ചിൻ, നിയമനം 2022 – BE. ബിരുദധാരികൾ ആവിശ്യം !!!

എച്ച്.സി.എല്ലില് തൊഴില് ചെയ്യുമ്പോള് തന്നെ ബിറ്റ്സ് പിലാനി, പോലുള്ള പ്രമുഖ സർവകലാശാലകളിൽ ഉന്നത വിദ്യാപ്യസത്തിന് എൻറോൾ ചെയ്യാൻ അവസരമിണ്ടാകും.

താല്പര്യമുള്ള ഉദ്യോഗാര്ഥികൾക്  https://registrations.hcltechbee.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here