7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസിൽ (DA) 5% വർദ്ധനവ് പ്രതീക്ഷിക്കുന്നു !

0
372
inflation
inflation

ഉയർന്നു വരുന്ന പണ പെരുപ്പവും ഉപഭോക്തൃ വിലക്കയറ്റത്തിന്റെ ആഘാതവും നേരിടാൻ കേന്ദ്ര സർക്കാർ ജീവനക്കാർ ജൂലൈ മാസത്തിൽ ഡിയർനസ് അലവൻസിൽ 5% വർദ്ധനവിനായി കാത്തിരിക്കുന്നു . ഡിയർനസ് അലവൻസ് ( DA ) എന്നാൽ  ഉപഭോക്തൃ വിലക്കയറ്റത്തിന്റെ ആഘാതം നേരിടാൻ കേന്ദ്ര സർക്കാർ ശമ്പളമുള്ള ജീവനക്കാർക്ക് നൽകുന്ന ബോണസ് ശമ്പളമാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താൻ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയർനസ് അലവൻസ് നൽകുന്നു. സർക്കാർ ജീവനക്കാരുടെ ഫലപ്രദമായ ശമ്പളത്തിന്, വർദ്ധിച്ചുവരുന്ന വിലയെ നേരിടാൻ അവരെ സഹായിക്കുന്നതിന് നിരന്തരമായ വർദ്ധനവ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഏഴാം ശമ്പള കമ്മീഷനിലൂടെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ ഡിയർനസ് അലവൻസിൽ 5% വർദ്ധനവിനായി കാത്തിരിക്കുകയാണ്. അതായത് 39 % ആയി വർധിക്കും.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

ജീവനക്കാരുടെ DA  വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കും, ജനുവരിയിലും പിന്നീട് ജൂലൈയിലും . ജനുവരിയിലെ ശമ്പള പരിഷ്കരണത്തിന് ശേഷം ജൂലൈയിലെ ശമ്പള മാറ്റത്തിനായി സർക്കാർ ഉദ്യോഗസ്ഥർ കാത്തിരിക്കുക ആയിരുന്നു . ജൂലൈ ശമ്പള പരിഷ്കരണ പ്രഖ്യാപനത്തിലൂടെ  50 ലക്ഷം ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Zee ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ വർദ്ധനവിന് പിന്നിലെ കാരണം വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (CPI-IW) ഡാറ്റയാണ്, ഇത് DA നിർണ്ണയിക്കുന്നതിൽ നിർണായകമാണ്. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം,CPI-IW 2022 ഏപ്രിലിൽ 1.7 പോയിന്റ് വർധിച്ചു അതായത് മുൻ മാസത്തെ അപേക്ഷിച്ച് 1.35 പോയിന്റിന്റെ വർധനവ് ആണുണ്ടായിരിക്കുന്നത്.

കേരള PSC റിക്രൂട്ട്മെന്റ് 2022|ഫാർമസിസ്റ്റ് ഗ്രേഡ് – II ഒഴിവ് | 75400 വരെ ശബളം!

പണപ്പെരുപ്പം എങ്ങനെയാണ് ഡിഎയിലെ വർദ്ധനവിന് കാരണമാകുന്നത് ?

മുൻ മാസങ്ങളിലെ പണപ്പെരുപ്പം 5.35 ശതമാനമായിരുന്നു. ഇതുമായി  താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പം 6.33 ശതമാനമായി ഉയർന്നു. ഇത് ഡിഎയുടെ വർദ്ധനവിന് കാരണമായി. മാത്രമല്ല ഭക്ഷ്യ വില പ്പെരുപ്പം കഴിഞ്ഞ മാസം 6.27 ശതമാനത്തിൽ നിന്ന് 7.05 ശതമാനത്തിലെത്തി. മെയ് മാസത്തിലെ റീട്ടെയിൽ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു, ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കംഫർട്ട് ലെവലായ 2-6 ശതമാനത്തിന് മുകളിലാണ്.

എക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ 2022 ജനുവരി 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎയുടെ അധിക ഗഡുവും പെൻഷൻകാർക്ക് ഡിയർനസ് റിലീഫും അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി തീരുമാനമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here