7th pay കമ്മീന്ഷൻ | ജൂലൈയിൽ 6 % DA വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യത? വിവരങ്ങൾ അറിയാൻ വായിക്കു..

0
336
7th pay..tmw
7th pay..tmw

7th ശമ്പള കമ്മീഷൻ ഏറ്റവും പുതിയ അപ്‌ഡേറ്റ് എന്തെന്നാൽ ഡിയർനസ് അലവൻസ് (DA ) വർദ്ധന പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജൂലൈ അവസാനത്തോടെ പ്രതീക്ഷിച്ചതിലും കൂടുതൽ DA  വർദ്ധനവ് ലഭിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമീപകാല സ്രോതസ്സുകൾ അനുസരിച്ച്, ഇത്തവണത്തെ പുനരവലോകനത്തിന്റെ കണക്ക് 5% ആണെന്ന് കണക്കാക്കപ്പെടുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം 6% വർദ്ധനവും ഉണ്ടായേക്കാം.മെയ് മാസത്തെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പ്രതീക്ഷിച്ചതിലും ഉയർന്ന വർദ്ധനവ് കാണിച്ചിരുന്നു, ഇത് DA , ഡിയർനസ് റിലീഫ് (ഡിആർ) വർദ്ധനകൾക്കുള്ള തുക കണക്കാക്കാൻ ഉപയോഗിക്കുന്നു.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

ഡിയർനസ് അലവൻസ് ( DA ) എന്നാൽ ഉപഭോക്തൃ വിലക്കയറ്റത്തിന്റെ ആഘാതം നേരിടാൻ കേന്ദ്ര സർക്കാർ ശമ്പളമുള്ള ജീവനക്കാർക്ക് നൽകുന്ന ബോണസ് ശമ്പളമാണ് .സർക്കാർ ജീവനക്കാരുടെ ഫലപ്രദമായ ശമ്പളത്തിന്, വർദ്ധിച്ചുവരുന്ന വിലയെ നേരിടാൻ അവരെ സഹായിക്കുന്നതിന് നിരന്തരമായ വർദ്ധനവ് ആവശ്യമാണ് . അതുകൊണ്ടു തന്നെ ഏഴാം ശമ്പള കമ്മീഷനിലൂടെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ ഡിയർനസ് അലവൻസിൽ 5% അതായത് 39 % ആയി ഉയർത്താൻ കഴിയും എന്നായിരുന്നു.

ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച്, 6 ശതമാനം വർദ്ധനവ് അതായത്  DA  40% ആയി ഉയർത്തും. റിപ്പോർട്ടുകൾ അനുസരിച്ച്, പ്രഖ്യാപനം ജൂലൈ 31-നോ മാസാവസാനമോ ഉണ്ടായേക്കാം. എന്നിരുന്നാലും, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ പ്രത്യാഘാതങ്ങൾ നികത്താൻ സഹായിക്കുന്നതിന് കേന്ദ്രസർക്കാരിലെ ജീവനക്കാർക്ക് വർഷത്തിൽ രണ്ടുതവണ ഡിഎ വർദ്ധനവ് ലഭിക്കുന്നു. ഈ വർഷത്തെ രണ്ടാമത്തെ ഡിഎ വർദ്ധനവ് ജൂലൈയിൽ വരുമ്പോൾ  ആദ്യത്തേത് ജനുവരിയിലാണ് നടന്നത്.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർദ്ധനവിലൂടെ പ്രയോജനം ലഭിക്കും. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയിലെ വർധനയെ തുടർന്ന് ഡിഎ 6 ശതമാനം വർധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ 6 ശതമാനം വർധിപ്പിച്ചാൽ DA  40 ശതമാനമായി ഉയരും.

മെയ് മാസത്തിലെ ഡാറ്റ അനുസരിച്ച്, 2022 ഏപ്രിലിൽ AICPI അതിന്റെ മുൻ വായനയായ 127.7 ൽ നിന്ന് 129 ആയി ഉയർന്നു. ഇത് 6% DA വർദ്ധനയെക്കുറിച്ചുള്ള സംസാരം വർദ്ധിപ്പിച്ചു. ഈ വർഷം ആദ്യം ഡിഎ 3% വർധിപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ  31% ൽ നിന്ന് 34% ആയി ഉയർത്തി.

POSOCO റിക്രൂട്ട്മെന്റ് 2022 |340000 (IDA) രൂപ വരെ ശബളം!

ചില റിപോർട്ടുകൾ അനുസരിച്ച്, ഈ വർദ്ധനവിന് പിന്നിലെ കാരണം വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (CPI-IW) ഡാറ്റയാണ്, ഇത് DA നിർണ്ണയിക്കുന്നതിൽ നിർണായകമാണ്. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം,CPI-IW 2022 ഏപ്രിലിൽ 1.7 പോയിന്റ് വർധിച്ചു അതായത് മുൻ മാസത്തെ അപേക്ഷിച്ച് 1.35 പോയിന്റിന്റെ വർധനവ് ആണുണ്ടായിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here