വനിതാ ഉദ്യോഗാർത്ഥികളുടെ അഗ്നിവീർ റിക്രൂട്ട്മെന്റ് പ്രാരംഭ നടപടികൾ ആരംഭിച്ചു!

0
222
വനിതാ ഉദ്യോഗാർത്ഥികളുടെ അഗ്നിവീർ റിക്രൂട്ട്മെന്റ് പ്രാരംഭ നടപടികൾ ആരംഭിച്ചു!

മിലിട്ടറി പോലീസിലേക്കുള്ള വനിതാ ഉദ്യോഗാർത്ഥികളുടെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് നവംബർ 1 മുതൽ ആരംഭിക്കും. മിലിട്ടറി പോലീസിന്റെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലുള്ള വനിതാ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി നവംബർ 1 മുതൽ 3 വരെ ഇവിടെ നടക്കും.

കർണാടക, കേരളം, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികൾക്കായി ബെംഗളൂരു ഹെഡ്ക്വാർട്ടേഴ്‌സ് റിക്രൂട്ടിംഗ് സോണിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് ഇന്ത്യൻ  പ്രതിരോധ  വിഭാഗം  അറിയിച്ചു.

കേരളാ സർവകലാശാല | ടൈംടേബിൾ, പ്രാക്ടിക്കൽ, സീറ്റ് ഒഴിവുകൾ | വിശദവിവരങ്ങൾ വായിക്കു!

കരസേനയിലെ കോർപ്‌സ് ഓഫ് മിലിട്ടറി പോലീസിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതകൾ) എൻറോൾ ചെയ്യുന്നതിനാണ് റാലി നടത്താൻ പോകുന്നത്.

ഓഗസ്റ്റ് 7 ന് ബെംഗളൂരുവിലെ ഹെഡ്ക്വാർട്ടേഴ്‌സ് റിക്രൂട്ടിംഗ് സോൺ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ആർമിയിൽ നിർദ്ദിഷ്ട വിഭാഗത്തിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ  നൽകിയിട്ടുണ്ട്.

Tata Elxsi റിക്രൂട്ട്മെന്റ് 2022 | Software Designer – Embedded ഒഴിവ്!

ഓഗസ്റ്റ് 10 മുതൽ സെപ്തംബർ 7 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടക്കുമെന്നും www.Joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ കയറി താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ  ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമായി ചെയ്തിരിക്കണം. രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഒക്‌ടോബർ 12-നും ഇടയിൽ അവർ നൽകിയ  ഇമെയിലിലേക്ക് അയയ്‌ക്കുമെന്നും ഇന്ത്യൻ പ്രതിരോധ വിഭാഗം  അറിയിച്ചു.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here