AICTE അനുവദിച്ചിട്ടും കേരള സർവകലാശാല ഡിസ്റ്റൻസ് MBA കോഴ്സിന്‍റെ അംഗീകാരം പുതുക്കാൻ സർക്കാർ വിലക്ക്!!

0
364
KERALA UNIVERSITY DISTANCE MBA
KERALA UNIVERSITY DISTANCE MBA

എ.ഐ.സി.ടി.ഇ അനുമതി നൽകിയിട്ടും കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻ്റെ MBA കോഴ്സിന്‍റെ അംഗീകാരം പുതുക്കാൻ സർക്കാർ വിലക്ക്.  ഓപ്പൺ സർവകലാശാല  കോഴ്സുകളുടെ യു.ജി.സി അംഗീകാരം ലഭിച്ച ശേഷമേ കേരളത്തിൽ ഡിസ്റ്റൻസ് ആയി നടത്തുന്ന എക എം.ബി.എ കോഴ്സിൻ്റെ ഭാവി.  കഴിഞ്ഞ വർഷം വിദൂര വിഭാഗ എംബിഎ കോഴ്സിന് അംഗീകാരം ലഭിച്ചിരുന്നില്ല.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയോടെ അപേക്ഷിക്കാനായിരുന്നു യു.ജി.സി നിർദേശം.  കഴിഞ്ഞ വർഷം വൈകിയാണ് അംഗീകാരം പുതുക്കാൻ ആവശ്യപ്പെട്ട് സർക്കാർ  സർവകലാശാലക്ക് അനുമതി നല്‌കിയത്‌.  ഇതോടെ യു.ജി.സി ആവശ്യപ്പെട്ട AICTE അനുമതിയോടെ അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ഈ വർഷം നേരത്തേതന്നെ എ.ഐ.സി.ടി.ഇയുടെ അനുമതി നേടിയ സർവകലാശാല എം.ബി.എ കോഴ്സിന്‍റെയും കഴിഞ്ഞ വർഷം അംഗീകാരം ലഭിക്കാതിരുന്ന ബി.എസ്സി മാത്സ്, ബിസി എ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളുടെയും അംഗീകാരം പുതുക്കിയെടുക്കാൻ  സർക്കാർ അനുമതിതേടിയിരുന്നു.

വിരമിച്ച സർക്കാർ / PSU ജീവനക്കാരെ കരാർ അടിസ്ഥാന റിക്രൂട്ട്മെന്റ് 2022 ! RITES ലിമിറ്റഡ് !

ഓപ്പൺ സർവകലാശാല കോഴ്സിന് അംഗീകാരം ലഭിക്കുമെന്ന ധാരണയിൽ വിവിധ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ മാതൃകയിൽ അപേക്ഷ ക്ഷണിച്ചിരുന്നു.എന്നാൽ, ഉന്നത  വിദ്യാഭ്യാസ വകുപ്പ് ഇതിനെ വിലക്കി സർക്കുലർ പുറപ്പെടുവിക്കുകയാരിന്നു .ഇതോടെ എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചിട്ടും കേരള സർവകലാശാലക്ക് എം.ബി.എ കോഴ്സിന് യു.ജി.സിയുടെ അംഗീകാരത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയാതെയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here