എൻട്രൻസ് പരീക്ഷയുടെ കടമ്പ ഇല്ലാതെ വിദേശ രാജ്യത്ത് ഉപരിപഠനത്തിനു വിദ്യാർത്ഥികൾക്ക് അവസരം!

0
332
എൻട്രൻസ് പരീക്ഷയുടെ കടമ്പ ഇല്ലാതെ വിദേശ രാജ്യത്ത് ഉപരിപഠനത്തിനു വിദ്യാർത്ഥികൾക്ക് അവസരം!

എൻട്രൻസ് പരീക്ഷയുടെ കടമ്പ ഇല്ലാതെ സിംഗപ്പൂരിൽ ഉപരിപഠനത്തിനു വിദ്യാർത്ഥികൾക്ക് അവസരം. സിംഗപ്പൂർ ഗവണ്മെന്റ് കോളേജുകളിൽ പത്താം ക്ലാസ്സിലും, 12–ാം ക്ലാസിലും 70% മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്. മൂന്ന് വർഷത്തെ കോഴ്സിൽ രണ്ടര വര്ഷം പഠനവും ആറ് മാസം ശമ്പളത്തോടൊപ്പം ഉള്ള ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. 30 വയസുവരെയാണ് പ്രായ പരിധി.

TCS iBegin റിക്രൂട്ട്മെന്റ് 2022 | EGG ANZ ഒഴിവ് | അവസാന തീയതി ഇന്ന്!

ഫീസിന്റെ 80 % സ്കോളർഷിപ്പായി സിംഗപ്പൂർ ഗവണ്മെന്റ് വിദ്യാർത്ഥികൾക്ക് നല്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് സിംഗപ്പൂർ ബാങ്കുകളിൽ നിന്നും വിദ്യാഭ്യാസ ലോൺ വഴി ബാക്കി ഫീസ് അടക്കാവുന്നതാണ്.

പഠന വേളയിൽ പാർട്ട് ടൈം ജോലി ചെയ്തു ജീവിത ചിലവുകൾ കണ്ടെത്താവുന്നതാണ്. സിംഗപ്പൂർ സ്റ്റുഡന്റ് വീസക്ക് പ്രത്യേകിച്ച് ബാങ്ക് ഡിപ്പോസിറ്റിന്റെ ആവശ്യം ഇല്ല. മറ്റ് വിദേശ രാജ്യങ്ങളെക്കാൾ കുറഞ്ഞ ഫീസിലും ജീവിതച്ചിലവും മുന്നോട്ടു കൊണ്ടുപോകുവാൻ സിംഗപ്പൂരിൽ സാധിക്കും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാണ്. ജോലിയിൽ പ്രവേശിച്ച് ഒരു വര്ഷത്തിനുള്ളതിൽ പെർമനെന്റ് റസിഡന്റ് സ്റ്റാറ്റസ് നേടാവുന്നതാണ്.

കേരള PSC പരീക്ഷകളുടെ Confirmation തീയതി ഓഗസ്റ്റ് 14 വരെ നീട്ടി!

നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, നന്യാങ് ടെക്നിക്കൽ യൂണിവേഴ്സിറ്റി എന്നീ യൂണിവേഴ്സിറ്റി എന്നിവയെല്ലാം ലോകോത്തര റാങ്കിങ്ങിൽ ഇടം നേടിയ വിദ്യാഭ്യസ സ്ഥാപനങ്ങളാണ്. ഇന്ത്യൻ വിദ്യാഭ്യാസ യോഗ്യതയേക്കാൾ മുൻ‌തൂക്കം ഈ കോഴ്സുകൾക്കു ഉണ്ട്. ശാസ്ത്രം, വ്യവസായം തുടങ്ങിയ മേഖലകളിലെ വരുംകാല വികസനത്തെ അടിസ്ഥാനമാക്കിയാണ് സിംഗപ്പൂർ വിദ്യാഭ്യാസ മന്ത്രാലയം ഓരോ വർഷവും പുതിയ കോഴ്സുകൾക്കു രൂപം കൊടുക്കുന്നത്.

സിംഗപ്പൂർ യൂണിവേഴ്സിറ്റികൾ നൽകുന്ന വിവിധ കോഴ്സുകൾ

അപ്ലൈഡ് സയൻസസ് കോഴ്സുകൾ

അപ്ലൈഡ് കെമിസ്ട്രി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ സയൻസ്, ഫുഡ് ന്യൂട്രീഷൻ & കൾനറി സയൻസ്, വെറ്ററിനറി ടെക്നോളജി

ഇൻഫർമേഷൻ ടെക്നോളജി & ഇൻഫോകോം കോഴ്സുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻഷ്യൽ ടെക്നോളജി, സൈബർ സെക്യൂരിറ്റി, ഇമ്മേഴ്സിവ് മീഡിയ & ഗെയിം ഡെവലപ്മെന്റ്

ഹോസ്പിറ്റാലിറ്റി കോഴ്സുകൾ

ഹോട്ടൽ മാനേജ്‌മന്റ്, ടൂറിസം മാനേജ്‌മന്റ് വിത്ത് ടെക്നോളജി, റസ്റ്റോറന്റ് & കൾനറി ഓപ്പറേഷൻസ്.

കേരളാ സർവകലാശാല | ടൈംടേബിൾ, പ്രാക്ടിക്കൽ, സീറ്റ് ഒഴിവുകൾ | വിശദവിവരങ്ങൾ വായിക്കു!

ബിസിനസ് കോഴ്സുകൾ

ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി & ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് ആൻഡ് സൈക്കോളജി, മാസ്സ് കമ്മ്യൂണിക്കേഷൻ, ഇന്റർനാഷണൽ ട്രേഡ് & ലോജിസ്റ്റിക്സ്, ലോ & മാനേജ്‌മന്റ്, മാർക്കറ്റിങ്

സ്പോർട്സ് ആൻഡ് ഹെൽത്ത് കോഴ്സുകൾ

സ്പോർട്സ് കോച്ചിങ്, സ്പോർട്സ് & എക്സർസൈസ്‌ സയൻസ്, ഹെൽത്ത് സർവീസ് മാനേജ്‌മന്റ്.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here