പ്ലസ് വണ് ഏകജാലകം! എന്തൊക്കെ അറിഞ്ഞിരിക്കണം?

0
284
plus one ekajalakam!
plus one ekajalakam!

ഹയര്‍ സെക്കണ്ടറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ ജൂലായ് 11 ന് ആരംഭിക്കുകയാണ്. ഏകജാലക രീതിയിലാണ് ഹയര്‍ സെക്കണ്ടറി കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം.

കോഴ്‌സുകള്‍ ഏതെല്ലാം ?

സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് എന്നീ മൂന്നു മുഖ്യകോഴ്‌സുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഇതിൽ സയൻസിൽ ഒൻപത് സബ്ജക്റ്റ് കോമ്പിനേഷനുകളും (ടെക്‌നിക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 40 എന്ന കോഡിൽ ഒരു കോമ്പിനേഷൻ വേറെയും ഉണ്ട്) ഹ്യൂമാനിറ്റീസിൽ 32 കോമേഴ്‌സിൽ നാല് സബ്ജക്റ്റ് കോമ്പിനേഷനുകളും ആണ്  ഉൾപ്പെടുന്നത്.

സയൻസിൽ ഏറ്റവും കൂടുതൽ സ്‌കൂളുകളിൽ ഉള്ള സബ്ജക്റ്റ്   കോമ്പിനേഷൻ ’01’ആണ്, ഇങ്ങനെ ഓരോ സബ്ജക്റ്റ് കോമ്പിനേഷനും ഓരോ കോഡ് നമ്പറും ഉണ്ടായിരിക്കും. ഇത് അപേക്ഷ നൽകുമ്പോൾ ആവശ്യമാണ്. ഇഷ്ടമുള്ള കോമ്പിനേഷനുകളുടെ കോഡുകൾ നേരത്തെ നോക്കി വെയ്ക്കുന്നത് അപേക്ഷ തെറ്റാതിരിക്കാൻ സഹായിക്കുന്നതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • സ്കൂളുകളും കോഡുകളും: സ്‌കൂളുകൾക്കും ഓരോ കോഡ് നമ്പർ നൽകിയിട്ടുണ്ട്. സ്‌കൂളുകൾ കണ്ടെത്തിക്കഴിഞ്ഞാൽ ആ സ്‌കൂളിന്റെ കോഡ് നമ്പർ ശ്രദ്ധിച്ച് നോട്ട് ചെയ്യുക. സ്കൂൾ കോഡുകളും കോഴ്‌സ് കോഡുകളും കണ്ടെത്തി പട്ടികാക്രമത്തിൽ പട്ടിക തയ്യാറാക്കുക എന്നതാണ് ഏകജാലക അപേക്ഷ സമർപ്പിക്കാനായി ആദ്യം ചെയ്യേണ്ടത്.
  • ബോണസ് പോയിന്റും ആനുകൂല്യങ്ങളും: ബോണസ് പോയന്റ് ലഭിക്കാൻ അർഹതയുള്ള യോഗ്യതകൾ നേടിയവർ അവരുടെ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുക. അതേപോലെ SC/ST/OEC വിഭാഗക്കാർക്കും OEC-ക്ക് തുല്യമായ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള OBC വിഭാഗക്കാർക്കും കമ്യൂണിറ്റി, നെറ്റ്വിറ്റി, ഇൻകം സർട്ടിഫിക്കറ്റുകൾ എന്നിവ വാങ്ങേണ്ടതാണ്. ഇവയൊന്നും അപേക്ഷ നൽകുന്ന സമയത്ത് ആവശ്യമില്ല. പക്ഷേ പ്രവേശന സമയത്ത് ഇവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

അപേക്ഷിക്കേണ്ടവിധം:

www.admission.dge.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. പോർട്ടൽ തുറന്നാൽ ഹയർസെക്കണ്ടറിയിലേക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള രണ്ട് ബട്ടണുകൾ കാണാം. ഹയർ സെക്കണ്ടറി തിരഞ്ഞെടുത്താൽ തുടർന്നു വരുന്ന പേജിൽ കുട്ടിയുടെ പ്രധാന വിവരങ്ങൾ രേഖപ്പെടുത്തണം. SSLC/CBSE/ICSE തുടങ്ങിയ യോഗ്യതാ പരീക്ഷകളുടെ രജിസ്റ്റർ നമ്പർ, പരീക്ഷ പാസായ വർഷം, മാസംതുടങ്ങിയവയും ഒരു മൊബൈൽ നമ്പറും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്ഇത് കുട്ടിയുടേതോ രക്ഷിതാവിന്റെയോ തന്നെ ആയിരിക്കണം. ഓൺലൈൻ അപേക്ഷയുടെ രണ്ടാം ഭാഗം കൂടുതൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടുന്നതാണ്. ബോണസ് പോയന്റുകളെ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തുന്നത് ഇതേ ഭാഗത്താണ്. ഇവ പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടാം ഘട്ടം:

യോഗ്യതാ പരീക്ഷയുടെ ഗ്രേഡുകൾ രേഖപ്പെടുത്തേണ്ടത് ഈ ഭാഗത്താണ്. 2022 ൽ SSLC കഴിഞ്ഞ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ ഇവിടെ വന്നതായി കാണാം. SSLC ഒഴികെയുള്ള മറ്റ് യോഗ്യതാ പരീക്ഷകൾ (CBSE, ICSE മുതലായവ) പാസായ കുട്ടികൾ ഇവിടെ സ്വന്തം ഗ്രേഡുകൾ രേഖപ്പെടുത്തി സമർപ്പിക്കേണ്ടത് ആവശ്യമാണ്. അടുത്ത ഘട്ടത്തിലാണ് സ്‌കൂൾ, കോഴ്‌സ് ഇവ രേഖപ്പെടുത്തേണ്ടത്. ഇവിടെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്‌കൂളും കോഴ്‌സും ആദ്യം, തുടർന്ന് രണ്ടാമത് ആഗ്രഹിക്കുന്നത് ക്രമത്തിൽ രേഖപ്പെടുത്തുക.

പ്ലസ് വണ് ഏകജാലകം! എന്തൊക്കെ അറിഞ്ഞിരിക്കണം?

സ്‌കൂൾ കോഡുകൾ രേഖപ്പെടുത്തുമ്പോൾ ഉദ്ദേശിച്ച സ്‌കൂൾ തന്നെയാണ് വന്നിട്ടുള്ളത് എന്ന് ഉറപ്പാക്കേണ്ടതാണ്.യാതൊരു കാരണവശാലും പ്രവേശനം നേടാൻ താൽപ്പര്യമില്ലാത്ത സ്‌കൂൾ, കോഴ്‌സ് ഇവ അപേക്ഷയിൽ ഉൾപ്പെടുത്താതിരിക്കുക. ട്രാൻസ്ഫറിനുള്ള സാധ്യത ഉണ്ടെങ്കിലും അത് പരിമിതമാണ്. അവസാന സമർപ്പണം പൂർത്തിയാക്കിയ അപേക്ഷയുടെ ഒരു പ്രിന്റ് എടുത്ത് വയ്ക്കുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here