കേരളത്തിലെ ഓണകിറ്റിൽ നെയ്യ് മുതൽ പഞ്ചസാര വരെ! ഓണം എല്ലാവരും ആഘോഷിക്കട്ടെ !!

0
397

ഇന്നലത്തെ വാർത്തകളിലെ  നിറസാന്നിധ്യമായിരുന്നു ഓണത്തിന്റെ  ഭക്ഷ്യകിറ്റ്. ഭക്ഷ്യ കിറ്റ് എന്ന ആശയം വന്നത് തന്നെ കോവിഡ്  പശ്ചാത്തലത്തിലായിരുന്നു. ലോക്ക് ഡൌൺ വന്ന ഘട്ടത്തിൽ ഒരുഗോപാദ് കുടുംബങ്ങൾക് ആശ്വാസമേകാൻ ഈ ഭക്ഷ്യ കിറ്റിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ ഈ ഓണത്തിനും കിറ്റ് വിതരണം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി മാധ്യമങ്ങൾക് നൽകിയ വാർത്ത സമ്മേളനത്തിൽ പറയുകയുണ്ടായി.

ഇപ്പോളിതാ ഭക്ഷ്യകിട്ടിൽ എന്തൊക്കെ ഉണ്ടാകും എന്ന വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്.   14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്.

7th Pay Commission | DA വർദ്ധനവിന് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത!

ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കോടിയുടെ  ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിനും ഓണക്കിറ്റ് നൽകും.  കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 13  തവണയാണ് കിറ്റുകൾ നൽകിയത്.

ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് അടച്ചിട്ട് വീട്ടിലിരുന്നവർക്ക് ആശ്വാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ്  പ്രഖ്യാപനം. 2020 ഏപ്രിൽ മുതൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷൻ കടകൾ വഴി സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നൽകി സർക്കാർ ജനങ്ങളുടെ മനസ്സിലും കയറിയിരുന്നു. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു സൗജന്യ ഭക്ഷ്യകിറ്റിലുണ്ടായിരുന്നത്.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here