ഈ കുട്ടികൾക്കായി സർക്കാർ ജോലി സംവരണം: കേരള സ്റ്റേറ്റ് കമ്മീഷൻ !!

0
120
ഈ കുട്ടികൾക്കായി സർക്കാർ ജോലി സംവരണം: കേരള സ്റ്റേറ്റ് കമ്മീഷൻ !!
ഈ കുട്ടികൾക്കായി സർക്കാർ ജോലി സംവരണം: കേരള സ്റ്റേറ്റ് കമ്മീഷൻ !!

ഈ കുട്ടികൾക്കായി സർക്കാർ ജോലി സംവരണം : കേരള സ്റ്റേറ്റ് കമ്മീഷൻ !!

10 വയസ്സ് തികയും മുൻപ് അനാഥരാകുന്ന കുഞ്ഞുങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണം നൽകുന്നതിന് നിയമനിർമാണം നടത്താൻ കേരള സംസ്ഥാന പിന്നാക്ക കമ്മിഷൻ ശുപാർശ ചെയ്തു.സംരക്ഷിക്കാൻ അടുത്ത ബന്ധുക്കളോ കുടുംബസുഹൃത്തുക്കളോ ഇല്ലാത്തവരെയാണു സംവരണത്തിനു പരിഗണിക്കേണ്ടത്.സർക്കാർ, സർക്കാർ അംഗീകൃത അനാഥാലയങ്ങളിൽ കഴിയുന്ന കുഞ്ഞുങ്ങളെയും സംവരണത്തിനു പരിഗണിക്കണം.എന്നാൽ, മാതാപിതാക്കളുടെ നിർധനാവസ്ഥ കാരണം അഗതി മന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ പരിഗണിക്കില്ല.ജസ്റ്റിസ് ജി.ശശിധരൻ അധ്യക്ഷനായ കമ്മിഷനാണ് ശുപാർശ സർക്കാരിന്റെ പരിഗണനയ്ക്കു സമർപ്പിച്ചത്.

RGCB തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് 2023- B.Tech/M.Tech യോഗ്യർ || ഓൺലൈനിൽ അപേക്ഷിക്കുക!!!

അർഹരായ കുട്ടികൾക്ക് ഇത്തരത്തിൽ സംവരണം ലഭിക്കുമ്പോൾ മറ്റു സംവരണ വിഭാഗങ്ങൾക്കു ലഭിക്കുന്ന അവസരത്തിൽ മറ്റു സംവരണ വിഭാഗങ്ങൾക്കു ലഭിക്കുന്ന അവസരത്തിൽ കുറവു വരില്ല ഈ കുട്ടികൾ ഏതെങ്കിലും സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ ആ വിഭാഗത്തിനു മാറ്റിവച്ച ഒഴിവുകളിലാണ് ഇവരെയും പരിഗണിക്കേണ്ടത്.ജനറൽ വിഭാഗത്തിലാണെങ്കിൽ സ്പെഷൽ ഓർഡർ വഴി നിയമനം നൽകണം. കുട്ടി ഏതു വിഭാഗത്തിൽ പെടുന്ന മാതാപിതാക്കൾക്കു ജനിച്ചതാണെന്നു തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിൽ അവരെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തണം ഈ വിഭാഗത്തിന് കുറഞ്ഞത് 2% സംവരണം നൽകുന്നത് ഉചിതമാവുമെന്നും കമ്മിഷൻ നിർദേശിക്കുന്നു.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here