കുട എടുക്കാൻ മറക്കരുത്, ഇന്ന് സംസ്ഥാനത്തു ശക്തമായ മഴക്കു സാധ്യത: കാലാവസ്ഥ വകുപ്പ്!!!

0
129

കേരളത്തിൽ കാലവർഷം കനത്തു വരികയാണ്. ബംഗാൾ ഉൾക്കടലിൽ ഉണ്ടണ്ടായ ന്യൂന മർദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി കൊണ്ടതോടെയാണ് കേരളത്തിൽ മഴ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇതേ സമയം സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കാണുന്നുണ്ട്.  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതു കണ്ണൂർ, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ്. മുമ്പ് തന്നെ  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലകളാണ് എറണാകുളം, ആലപ്പുഴ,  മലപ്പുറം, ഇടുക്കി ജില്ലകൾ. തൃശൂർ, എറണാകുളം,  കണ്ണൂർ, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്‌ച യെല്ലോ അലർട്ട് ആണെന്ന് അറിയിച്ചിട്ടുണ്ട്.

വരാൻ പോകുന്ന ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപകമായി കാറ്റോടും ഇടി മിന്നലോടും കൂടിയ മഴയ്ക്ക് ഉള്ളതായി മുന്നറിയിപ്പുണ്ട്.  വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശീയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here