Vaccation Class Update: ഹൈകോടതി വിധിച്ചത് CBSE, ICSE-കാർക്ക് മാത്രം, സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് ഇല്ല!

0
15

സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ചില നിബന്ധനകളോടെ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകി.  ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുൾ ഹക്കിം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന പ്രകാരം രാവിലെ 7:30 നും 10:30 നും ഇടയിലാണ് ഈ ക്ലാസുകൾ നടത്താൻ അനുമതിയുള്ളത്.  കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾസ് കേരള സമർപ്പിച്ച ഹർജിയിലാണ് തീരുമാനം.എന്നാൽ, കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകൾ ഇല്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താൻ നിലവിൽ അനുമതിയില്ല.  ആവശ്യമെങ്കിൽ ഈ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ സാധ്യമാക്കാൻ സർക്കാരിന് പ്രത്യേക ഉത്തരവിറക്കാമെന്നും കോടതി നിർദേശിച്ചു.  രക്ഷാകർതൃ സമ്മതത്തോടെ അവധിക്കാല ക്ലാസുകൾ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ മുൻ നിർദ്ദേശത്തെ തുടർന്നാണ് ഈ വിധി.

LEAVE A REPLY

Please enter your comment!
Please enter your name here