PSC 10th ലെവൽ പ്രിലിമിനറി എക്സാം എങ്ങനെ മറികടക്കാം ?

0
354
KPSC 10
KPSC 10

ജൂലൈ 15 മുതൽ കേരള PSC പത്താം ക്ലാസ് യോഗ്യത ഉള്ള വിവിധ തസ്തികയിലേക്ക് പ്രിലിമിനറി പരീക്ഷകൾ നടത്താൻ പോവുകയാണ്. കഴിഞ്ഞ വർഷം മുതലാണ് ഇങ്ങനെ രണ്ടു ഘട്ടങ്ങളായി പരീക്ഷ നടത്താൻ തുടങ്ങിയത് . പ്രിലിമിനറി , മെയിൻ എന്നിങ്ങനെയാണ് ഘട്ടങ്ങൾ. പ്രിലിമിനറി പരീക്ഷയിൽ നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് വാങ്ങിക്കുന്ന വിദ്യാർത്ഥികൾക്ക് മെയിൻ എക്സാം എഴുതാവുന്നതാണ്.

കേരള PSC  പത്താം ലെവൽ പ്രിലിമിനറി OMR  അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്. പത്താം ക്ലാസ് പാസായ മലയാളം/തമിഴ്/കന്നഡ ഭാഷകളിൽ പരിജ്ഞാനമുള്ളവർക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ കേരള പിഎസ്‌സി പത്താം ലെവൽ പരീക്ഷയിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങിയാൽ മാത്രമേ മെയിൻ എഴുതാൻ സാധിക്കുക ഒള്ളു എന്ന കരണത്താൽ പ്രിലിമിനറി പരീക്ഷയും നന്നായി എഴുതണം. എന്നാൽ മെയിൻ പരീക്ഷയുടെ ഫലമാണ് റാങ്ക് ലിസ്റ്റിൽ പരിഗണിക്കു.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

മെയിൻ പരീക്ഷ ഉള്ളതുകൊണ്ട് തന്നെ ലക്ഷ കണക്കിന് ആളുകൾ എഴുതുന്ന പ്രിലിമിനറി പരീക്ഷയിൽ പാരമാവതി ആളുകളെ പുറത്താക്കാൻ ശ്രമിക്കും . അതുകൊണ്ട് പ്രിലിമിനറി പരീക്ഷയും ഗൗരവമായി കാണണം. പ്രിലിമിനറി പരീക്ഷ എഴുതുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ എന്തെന്നാൽ

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • ചോദ്യങ്ങൾ വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രം ഉത്തരങ്ങൾ നല്കാൻ ശ്രെമിക്കുക
  • ഉറപ്പുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശ്രെമിക്കുക
  • തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് വരുന്നതുകൊണ്ട് പരമതി
  • അറിയാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക
  • ഉത്തരങ്ങൾ രേഖപ്പെടുത്താൻ ഒരുപാട് സമയം എടുക്കാതെ ശ്രെദ്ധിക്കുക
  • ഉത്തരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തുക
  • കഴിഞ്ഞു പോയ ചോദ്യ പേപ്പറുകൾ കൂടെ പഠിക്കുമ്പോൾ പരിഗണിക്കണം
  • പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യുക
  • 2 തവണ ചെയ്തിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വിട്ടു കളയുക .
  • പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയം നേരത്തെ തന്നെ കൂടുതൽ ശ്രെദ്ധിക്കുക.

ഈ പരീക്ഷയുടെ പരിധിയിൽ വരുന്ന പ്രധാന തസ്തികകൾ ആണ് ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലർക്ക്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഫീമെയിൽ പ്രിസൺ ഓഫിസർ,  വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോൺസ്റ്റബിൾ, വിവിധ കമ്പനി/ബോർഡ്/കോർപറേഷനിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കേരള കോ-ഓപ്പറേറ്റിവ് റബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ,കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവ.

Supreme Court Of India റിക്രൂട്ട്മെന്റ് 2022 Last Date | 200+ ഒഴിവുകൾ | ഉടൻ അപേക്ഷിക്കു!

LEAVE A REPLY

Please enter your comment!
Please enter your name here