ഇന്റർനാഷണൽ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ ആരംഭിച്ച് ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്!!

0
277
jain
jain

ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ മേഖലയിലെ തന്നെ പ്രമുഖ സ്ഥാപനമാണ്. ഇന്സ്ടിട്യൂഷന്‌  കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് ഇന്നലെ അതായത് ജൂലൈ 19 ണ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ പുതുതായി കൊണ്ടുവന്നു.

ISRO റിക്രൂട്ട്മെന്റ് 2022 | എഞ്ചിനീയറിംഗ് ബിരുദദാരികൾക്കവസരം !

പ്ലസ് ടുവിന് ശേഷം ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാമുകൾ അവർക്ക് ആഗോള അവസരങ്ങളിലേക്കുള്ള ഒരു വഴിയാണ്. ഇത്തരത്തിൽ ഉള്ള ഇന്റർനാഷണൽ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാനും ബിരുദം നേടാനും സ്ഥിരതാമസമാക്കാനും മികച്ച അവസരം നൽകുന്നു.

യു.കെ. ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (isdc ), സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി (sqa) എന്നി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രോഗ്രാം നടന്നത്. അന്താരാഷ്ട്ര ബിരുദ പ്രോഗ്രാമുകൾ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് uk യൂണിവേഴ്സിറ്റിയിലും മറ്റു വിദേശ രാജ്യങ്ങളിൽ പഠിക്കാനും അവസരം ഒരുക്കുന്നതിനായിരുന്നു പ്രോഗ്രാം നടത്തിയത്.

തിരുവനതപുരം IISTയിൽ Director-ഒഴിവ് | ഉടൻ അപേക്ഷിക്കുക!

വിദേശ വിദ്യാഭ്യാസം ലക്ഷ്യമിട്ട് നടത്തിയ പ്രോഗ്രാമിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് വിദേശ രാജ്യത്ത് അവരുടെ മൂന്നാം വര്ഷം പൂർത്തിയാകാൻ അവസരം ലഭിക്കുന്നത്. മാത്രമല്ല uk യിലെ ഒരു വർഷ വിദ്യാഭ്യാസത്തിനു ശേഷം വിദ്യാർത്ഥികളുടെ പോസ്റ്റ് സ്റ്റഡി വിസ രണ്ടു വർഷത്തേക്ക് കൂടി നീട്ടാനും അതുകൊണ്ടു തന്നെ അവര്ക് അവിടെ തന്നെ ജോലി കണ്ടുപിടിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇതുമൂലം വിദ്യാർത്ഥികൾക്ക് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസിന്റെ ഭാഗമാകാനും അവരുടെ സ്ഥാപനം വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മുന്നേറാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ ഇപ്പോൾ 80 ഇന്സ്ടിട്യൂഷൻസ് ആണ് നിലവിൽ ഉള്ളത്. കഴിഞ്ഞ 30 വർഷമായി വിദ്യാഭ്യാസ മേഖലയിലാണ് ഇവർ പ്രവർത്തിക്കുന്നത്.

BEL -ൽ 100+ ഒഴിവുകൾ |എഞ്ചിനീയറിംഗ് ബിരുദധാരികൾക് അവസരം!

ജെയിൻ ഗ്രൂപ്പിൽ ശ്രദ്ധ വിദ്യാഭ്യാസ പുരോഗതിയാണ്. വിദ്യാർത്ഥികളെ ജീവിതത്തിനായി സജ്ജരാക്കുക എന്നതാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത് – അവരെ ഒരു നേതാവാക്കാനും ഉയർന്ന യോഗ്യതയുള്ളതും അറിയപ്പെടുന്നതുമായ ഫാക്കൽറ്റി, വൈവിധ്യമാർന്ന വിദ്യാർത്ഥി സംഘടന, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ബിസിനസ് സ്‌കൂളുകൾ ഉൾപ്പെടെയുള്ള ആഗോള പങ്കാളികളുടെ അറിവ് എന്നിവ ലക്ഷ്യമിട്ടാണ് പ്രവൃത്തിക്കുന്നത്.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here