കേരള PSC അസിസ്റ്റന്റ് / ഓഡിറ്റർ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു!

0
181
കേരള PSC അസിസ്റ്റന്റ് / ഓഡിറ്റർ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) Assistant/ Auditor (Direct) – Statewide  തസ്തികയിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട്  ലിസ്റ്റ് പുറത്തു വിട്ടു. കാറ്റഗറി തിരിച്ചുള്ള കോമൺ മെയിൻ പരീക്ഷയ്ക്ക് (ഡിഗ്രി ലെവൽ) താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണിത്.

30/10/2021 & 13/11/2021-ന് നടന്ന കോമൺ പ്രിലിമിനറി പരീക്ഷയുടെ (ഡിഗ്രി ലെവൽ) അടിസ്ഥാനത്തിലാണ് ലിസ്റ്റ് അന്തിമമാക്കിയത്. കാറ്റഗറി നമ്പർ 057/2021 – 27800-59400 രൂപ ശമ്പളത്തിലുള്ള തസ്തികയുടെ ഷോർട്ട് ലിസ്റ്റ് ആണിത്. ഉദ്യോഗാർത്ഥി കോമൺ പ്രിലിമിനറി പരീക്ഷ ഡിഗ്രി തലത്തിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലും ഫൈനൽ പരീക്ഷയ്ക്ക് ഹാജരാകാനുള്ള യോഗ്യത കണ്ടെത്തുന്നതിന് വേണ്ടി മാത്രം ആയിരിക്കും.  അന്തിമ ആവശ്യത്തിനായി ഈ ലിസ്റ്റ് പരിഗണിക്കില്ല.

Infopark(Kochi)  റിക്രൂട്ട്മെന്റ് | Airo  Global Software ൽ നിരവധി  ഒഴിവുകൾ!

OMR ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ലഭിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറികളിൽ (അക്കൗണ്ട് ഹെഡ് “0051 – PSC – 105 സ്റ്റേറ്റ് PSC 99 -പരീക്ഷാ ഫീസ്”) 85/- രൂപ ഫീസ് അടക്കേണ്ടതുണ്ട്.

പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്‌സൈറ്റായ www.keralapsc.gov.in-ൽ നിന്ന് നിശ്ചിത ഫോമിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷ  യഥാർത്ഥ ചലാൻ സഹിതം ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മീഷൻ, ജില്ലാ ഓഫീസിൽ പട്ടം പി.ഒ., തിരുവനന്തപുരം – 695004 12/09/2022- ന് മുൻപായി സമർപ്പിക്കുക.

ഒരു ഉത്തരക്കടലാസിന്റെ പകർപ്പ് ഒരു തവണ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് നൽകുകയൊള്ളു. മാത്രമല്ല ഉദ്യോഗാർത്ഥികൾ തങ്ങളുടേതല്ലാത്ത ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിട്ടുണ്ട്.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക”

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here