KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ 2024-ൽ നടക്കുന്ന പരീക്ഷകൾ ഇതെല്ലാം!!!

0
24
KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ 2024-ൽ നടക്കുന്ന പരീക്ഷകൾ ഇതെല്ലാം!!!
KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ 2024-ൽ നടക്കുന്ന പരീക്ഷകൾ ഇതെല്ലാം!!!

KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ 2024-ൽ നടക്കുന്ന പരീക്ഷകൾ ഇതെല്ലാം!!!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – 2024 ജൂൺ മാസത്തെ പരീക്ഷാ പ്രോഗ്രാമുകൾ പുറത്തു വിട്ടു. 110 പരീക്ഷകളാണ് ജൂൺ മാസത്തിൽ നടക്കുന്നത്. പരീക്ഷയുടെ പേര്, തിയ്യതി, അഡ്മിഷൻ ടിക്കറ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പരീക്ഷ രീതി, പരീക്ഷ മീഡിയം, പരീക്ഷ ദൈർഗ്യം, സ്ഥാനാർത്ഥികളുടെ എണ്ണം എന്നിവ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഉദ്യോഗാർത്ഥികൾ പീഡിഎഫ് പരിശോധിക്കേണ്ടതാണ്. പീഡിഎഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ലഭ്യമാണ്.

KPSC – 2024 ജൂൺ മാസത്തെ പരീക്ഷാ പ്രോഗ്രാമുകളുടെ ലിസ്റ്റ് ഇവിടെ !!!

2024 ജൂൺ മാസത്തിൽ വിവിധ തസ്തികകളിലേക്കായുള്ള തിരന്നെടുപ്പിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) നടത്തുന്ന പരീക്ഷകളുടെ ലിസ്റ്റ് പുറത്തു വിട്ടു. പരീക്ഷയുടെ കൂടുതൽ വിശദാംശങ്ങൾ പീഡിഎഫ് ഇൽ ലഭ്യമാണ്. സ്ഥിരീകരണ തീയതിക്ക് ശേഷം അന്തിമമാക്കിയ തിയ്യതികളാണ് പീഡിഎഫ് ഇൽ ഉൾപെട്ടിട്ടുള്ളത്. ഈ പരീക്ഷാ പ്രോഗ്രാമിന്റെ ആവശ്യമായ തസ്തികകൾക്കായി സ്ഥിരീകരണം സമർപ്പിക്കുമ്പോൾ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷാ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പായി അവരുടെ ആശയവിനിമയ വിലാസത്തിന്റെ ജില്ല തിരഞ്ഞെടുക്കാവുന്നതാണ്. അതിനായി, ആവശ്യമെങ്കിൽ ആശയവിനിമയ വിലാസത്തിൽ മാറ്റങ്ങൾ വരുത്താം, പ്രൊഫൈലിലെ അവരുടെ ആശയവിനിമയ വിലാസത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിന് ശേഷം മാത്രം സ്ഥിരീകരണം സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

KPSC എക്സാം ഷെഡ്യൂൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിക്രൂട്ട്മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം എക്സാം ഷെഡ്യൂൾ എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “EXAMINATION PROGRAMME FOR THE MONTH OF JUNE 2024“ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • എക്സാം ഷെഡ്യൂൾ പ്രദർശിക്കുന്നതാണ്.
  • ഡൌൺലോഡ് ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

 

EXAMINATION PROGRAME OF JUNE PDF

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here