കേരള PSC പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് റിലീസ് ചെയ്തു!

0
312
കേരള PSC പോലീസ് കോൺസ്റ്റബിൾ ഷോർട്ട് ലിസ്റ്റ് റിലീസ് ചെയ്തു!

കേരള PSC പോലീസ് കോൺസ്റ്റബിൾ (APB-MSP – SR from ST only) കേരള പോലീസ് സർവീസ് ഡിപ്പാർട്ട്‌മെന്റ  മലപ്പുറം തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള (കാറ്റഗറി നം. 251/2020) തിരഞ്ഞെടുപ്പിനായി ഫിസിക്കൽ മെഷർമെന്റിനും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും താത്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങുന്ന ഷോർട്ട് ലിസ്റ്റ് ആണിത്.

20-03-2022-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് 22200-48000/- രൂപ ശമ്പളത്തിലെ തസ്തികയുടെ യോഗ്യത ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. ലിസ്റ്റിൽ 7.67 മാർക്കും അതിനുമുകളിലും നേടിയ ഉദ്യോഗാർത്ഥികളെ ഷോർട്ട്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഫിസിക്കൽ മെഷർമെണ്ട് റെസ്റ്റിനും ഫിസിക്കൽ എഫിഷ്യൻസി റെസ്റ്റിനും ഹാജരാകണം.

NEET SS പരീക്ഷ സെപ്റ്റംബർ 1 മുതൽ | അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ?

ഫിസിക്കൽ മെഷർമെന്റിന്റെയും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെയും തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റുകളുടെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം വീണ്ടും പരിശോധിച്ച് ലിസ്റ്റിൽ മാറ്റം വരുത്താം.

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ OTR സ്ഥിരീകരണ സമയത്ത്  റവന്യൂ അതോറിറ്റി നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 20-03-2022-ന് നടന്ന OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ്, അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്. ഇതിനായി നിശ്ചിത നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതാണ്.

WFH അവസാനിക്കുന്നു –  TCS ജീവനക്കാർ തിരികെ ഓഫീസിലേക്ക്!

ഒരു ഉത്തരക്കടലാസിന്റെ പകർപ്പ് ഒരു തവണ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് നൽകുകയൊള്ളു. മാത്രമല്ല ഉദ്യോഗാർത്ഥികൾ തങ്ങളുടേതല്ലാത്ത ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടിട്ടുണ്ട്.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here