ചുട്ട് പൊള്ളി കേരളം | ഈ ജില്ലകളിൽ ഉള്ളവർക്ക് ഐഎംഡി മുന്നറിയിപ്പ് !

0
84
ചുട്ട് പൊള്ളി കേരളം | ഈ ജില്ലകളിൽ ഉള്ളവർക്ക് ഐഎംഡി മുന്നറിയിപ്പ് !
ചുട്ട് പൊള്ളി കേരളം | ഈ ജില്ലകളിൽ ഉള്ളവർക്ക് ഐഎംഡി മുന്നറിയിപ്പ് !

ചുട്ട് പൊള്ളി കേരളം | ഈ ജില്ലകളിൽ ഉള്ളവർക്ക് ഐഎംഡി മുന്നറിയിപ്പ് !

സംസ്ഥാനത്ത് ഇന്നും നാളെയും അതായത് ബുധൻ, വ്യാഴം ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നതുപോലെ ഭൂരിഭാഗം ജില്ലകളിലും താപനില വളരെ ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളത്. അതും മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന നിലയിലാണ്.

തിരുവനന്തപുരത്തും കൊല്ലത്തും 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുള്ളത് കൊണ്ട് ജനങ്ങൾ ജാഗ്രത പുലർത്തണം. എന്നാൽ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ജനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശങ്ങൾ ഇതാ:

  • 11-നും 3-നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം നിൽക്കരുത്.
  • കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണം.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങളും ധരിക്കാൻ ശ്രദ്ധിക്കുക.
  • പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • കാട്ടുതീക്ക് കാരണമായേക്കാവുന്ന സംഭവങ്ങൾ പൂർണമായും ഒഴിവാക്കുക.

    Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here