NEET-UG, CUET, JEE (മെയിൻ) എന്നിവ മുൻനിശ്ചയിച്ചപ്രകാരം നടക്കും!

0
692
NEET -NTA
NEET -NTA

ന്യൂഡൽഹി: 2022 ജൂലൈ മുതൽ ഓഗസ്‌റ്റ് വരെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) നടത്തുന്ന എല്ലാ  മത്സര പരീക്ഷകളുടെയും  ഷെഡ്യൂളിൽ മാറ്റമില്ലന്ന് NTA അറിയിച്ചു. എൻ‌ടി‌എ മൂന്ന് വലിയ പ്രവേശന പരീക്ഷകളാണ് ഇ കാലയളവിൽ നടത്തുന്നത് – കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-യുജി (സിയുഇടി-യുജി), മെഡിക്കൽ, അനുബന്ധ കോഴ്‌സുകൾക്കുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-യുജി (നീറ്റ്-യുജി), എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ-മെയിൻ (ജെഇഇ-മെയിൻ). തയ്യാറെടുപ്പിനുള്ള കുറഞ്ഞ സമയം, കൗൺസിലിംഗ് വൈകി, NEET-UG 2021 ബാച്ചിന്റെ അക്കാദമിക് സെഷൻ ആരംഭിക്കൽ താമസിച്ചു  എന്നിവ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച കൊണ്ട് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ പരീക്ഷ  മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CUET-UG യുടെ തീയതികൾ കഴിഞ്ഞ ആഴ്ച NTA പ്രഖ്യാപിച്ചു. ജൂലൈ 15 നും ഓഗസ്റ്റ് 10 നും ഇടയിൽ നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. NEET-UG ജൂലൈ 17 നും JEE (മെയിൻ) ജൂലൈ 21 മുതൽ ജൂലൈ 30 വരെയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അതേസമയം CUET-ന് വേണ്ടി 9.5 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ  ചെയ്തപ്പോൾ 18.72 ലക്ഷം ഉദ്യോഗാർത്ഥികൾ നീറ്റിന് രജിസ്റ്റർ ചെയ്തു.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പരീക്ഷകളൊന്നും പുനഃക്രമീകരിക്കുന്നതല്ല. 2020ലും 2021ലും കൊവിഡ് തരംഗങ്ങൾ കാരണം പരീക്ഷകൾ പലതവണ മാറ്റിവയ്ക്കേണ്ടിവന്നു, അതുവഴി അക്കാദമിക് കലണ്ടറുകളെ അത്  പ്രതികൂലമായി ബാധിച്ചു, എന്നാൽ  അത്തരം ഇപ്പോൾ അത്തരം കരണങ്ങളൊന്നുമില്ല. അതോണ്ട് തന്നെ ഇപ്പോൾ  എല്ലാ ഏജൻസികളും സ്ഥാപനങ്ങളും  അക്കാദമിക് കലണ്ടറിനെ പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഡിപ്പാർട്മെൻറ് ഓഫ് കോംപീറ്ററ്റീവ് എക്സാമിനേഷൻ 2022 | നോട്ടിഫിക്കേഷൻ പുറത്തിറക്കി

എന്നാൽ മൂന്ന് പരീക്ഷകളും, പ്രത്യേകിച്ച് നീറ്റ്-യുജി, സിയുഇടി എന്നിവ മാറ്റിവയ്ക്കണമെന്ന് സോഷ്യൽ മീഡിയയിലെ ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. പക്ഷെ ഔദ്യോഗിക വ്യത്തങ്ങൾ പറയുന്നതെന്തെന്നാൽ “പരീക്ഷകൾ കൃത്യ സമയത് നടക്കും. പാൻഡെമിക് കാലഘട്ടത്തിൽ വിവിധ കാരണങ്ങളാൽ കഴിഞ്ഞ രണ്ട് അക്കാദമിക് വർഷത്തിലും  മാറ്റി വെച്ചിരുന്നു. ഞങ്ങൾ അത് ട്രാക്കിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്, കൃത്യസമയത്ത് പരീക്ഷകൾ നടത്തിയാൽ മാത്രമേ അത് സാധ്യമാകൂ. ഏതെങ്കിലും മാറ്റിവയ്ക്കൽ സംബന്ധിച്ച സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ കിംവദന്തികളാലും അവകാശവാദങ്ങളാലും വിദ്യാർത്ഥികൾ തെറ്റിദ്ധരിക്കരുത്”

LEAVE A REPLY

Please enter your comment!
Please enter your name here